കൊല്ലത്ത് വിദ്യാർത്ഥികൾക്കിടയിലേക്ക് കാർ ഇടിച്ചുകയറി; അഞ്ച് പേർക്ക് പരിക്ക്

kollam jeep and tipper accident killed two

കൊല്ലത്ത് വിദ്യാർത്ഥികൾക്കിടയിലേക്ക് കാർ ഇടിച്ചു കയറി അഞ്ച് പേർക്ക് പരിക്ക്. രണ്ട് വിദ്യാർത്ഥികൾക്കും കുട്ടികളുടെ അമ്മമാർക്കും ഒന്നര വയസുള്ള കുഞ്ഞിനുമാണ് പരിക്കേറ്റത്. രണ്ട് കുട്ടികളുടെ നില ഗുരുതരമാണ്. അഞ്ചലിലാണ് സംഭവം.

സ്‌കൂളിലേക്ക് നടന്നുപോകുന്നതിനിടെയാണ് അപകടം സംഭവിച്ചത്. കൊല്ലം ഏറം എൽപി സ്‌കൂളിലെ വിദ്യാർത്ഥികളാണ് അപകടത്തിൽപ്പെട്ടത്. പരിക്കേറ്റവരെ തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റിയിരിക്കുകയാണ്.‘24’ ഇപ്പോള്‍ ടെലിഗ്രാമിലും ലഭ്യമാണ്
വാര്‍ത്തകള്‍ക്കും പുതിയ അപ്‌ഡേറ്റുകള്‍ക്കുമായി ‘ടെലിഗ്രാം ചാനല്‍’ സബ്‌സ്‌ക്രൈബ് ചെയ്യുക.
Join us on Telegram
Top