Advertisement

‘പേര് പിണറായി പരാജയൻ എന്നാക്കണം’; മുഖ്യമന്ത്രിക്കെതിരെ രൂക്ഷ വിമർശനവുമായി കെ സുരേന്ദ്രൻ

June 6, 2019
Google News 0 minutes Read

മുഖ്യമന്ത്രി പിണറായി വിജയനെതിരെ രൂക്ഷ വിമർശനവുമായി ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ സുരേന്ദ്രന്‍. പ്രളയകാലത്ത് വിദേശ സഹായം തേടി മുഖ്യമന്ത്രി നടത്തിയ യാത്രയിൽ നിന്ന് നേട്ടമൊന്നും ലഭിച്ചില്ല എന്ന റിപ്പോർട്ടുകളുടെ അടിസ്ഥാനത്തിലായിരുന്നു സുരേന്ദ്രൻ്റെ വിമർശനം.

പോസ്റ്റിന്റെ പൂര്‍ണരൂപം

പ്രവാസികള്‍ എഴുന്നൂറു കോടി എടുത്തു വെച്ചിട്ടുണ്ടെന്നും ബി. ജെ. പി ക്കാര്‍ തടഞ്ഞതുകൊണ്ട് നേരിട്ടുപോയി സമാഹരിക്കുകയാണെന്നുമൊക്കെയായിരുന്നല്ലോ പറഞ്ഞത്. ഇപ്പം ഒന്നും കിട്ടിയില്ലെന്നോ? ഇതു പോലൊരു ഭൂലോക പരാജയം വേറെയുണ്ടാവുമോ? പിണറായി വിജയന്റെ പേര് പിണറായി പരാജയന്‍ എന്ന് മാറ്റി ഇടുന്നതാണ് നല്ലത്. സൈബര്‍ സഖാക്കളും സുഡാപ്പി സുഹൃത്തുക്കളുമൊക്കെ ജീവനോടെ തന്നെ ഉണ്ടല്ലോ…

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here