‘എനിക്കറിയാം നിനക്കതറിയാമെന്ന്’; ജന്മദിനത്തിൽ ഭാവനക്ക് ആശംസകൾ നേർന്ന് മഞ്ജു വാര്യർ

ജന്മദിനത്തിൽ മലയാളത്തിന്റെ പ്രിയതാരം ഭാവനയ്ക്ക് ആശംസകൾ നേർന്ന് മഞ്ജു വാര്യർ. ഫേസ്ബുക്കിലൂടെയാണ് മഞ്ജു വാര്യർ ഭാവനയ്ക്ക് ആശംസകൾ അറിയിച്ചത്. ‘ഞാൻ നിന്നെ സ്‌നേഹിക്കുന്നുണ്ടെന്ന് നിനക്കറിയാമെന്ന് എനിക്കറിയാമെന്ന് നിനക്കറിയാം എന്നെനിക്കറിയാം’… ഇങ്ങനെയായിരുന്നു മഞ്ജുവിന്റെ കുറിപ്പ്. രസകരമായ രീതിയിലാണ് ഭാവനയ്ക്കുള്ള ആശംസ മഞ്ജു കുറിച്ചിരിക്കുന്നത്. ഭാവനയ്‌ക്കൊപ്പമുള്ള ചിത്രങ്ങളും മഞ്ജു കുറിപ്പിനൊപ്പം പങ്കുവെച്ചു.

വിവാഹത്തിന് ശേഷം സിനിമയിൽ നിന്നും വിട്ടിനിന്ന ഭാവന, വിജയ് സേതുപതിയും തൃഷയും കേന്ദ്രകഥാപാത്രങ്ങളായി എത്തിയ 96 ന്റെ കന്നട പതിപ്പിലൂടെ തിരിച്ചുവരവ് നടത്തിയിരുന്നു. പ്രീതം ഗബ്ബിയാണ് സംവിധാനം ചെയ്തിരിക്കുന്നത്. ഭാവന തൃഷയുടെ വേഷത്തിൽ എത്തുന്ന ചിത്രത്തിൽ ഗണേഷാണ് നായക വേഷത്തിൽ എത്തുന്നത്. തമിഴിൽ വലിയ വിജയമായ 96ന്റെ തെലുങ്ക് റീമേക്കും അണിയറയിൽ ഒരുങ്ങുകയാണ്.

കഴിഞ്ഞ വർഷം ജനുവരി 22നായിരുന്നു കന്നട സിനിമാ നിർമാതാവായ നവീനുമായി ഭാവനയുടെ വിവാഹം. നവീനൊപ്പം ബംഗളൂരുവിലാണ് ഭാവനയുടെ താമസം.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top