Advertisement

മോദിയുടെ താടാസന മുറ; പങ്കുവെച്ചത് സ്വന്തം അനിമേഷൻ വീഡിയോ

June 6, 2019
Google News 3 minutes Read

അന്താരാഷ്ട്ര യോഗാദിനത്തിന് മുന്നോടിയായി താടാസന മുറയുടെ അനിമേഷന്‍ വീഡിയോ പങ്കു വെച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. താടാസന ചെയ്യേണ്ട രീതി കൃത്യമായി വിവരിച്ചുകൊണ്ടുള്ളതാണ് വിഡിയോ. ജൂണ്‍ 21നാണ് അന്താരാഷ്ട്ര യോഗാ ദിനം.

താടാസന ശരിയായി പരിശീലിച്ചാല്‍ യോഗയിലെ മറ്റ് ആസനങ്ങളും കൃത്യമായി ചെയ്യാനാകുമെന്ന് കുറിച്ചു കൊണ്ടാണ് വീഡിയോ പങ്കുവച്ചിരിക്കുന്നത്. യോഗമുറ ചെയ്യുന്നതിന്റെ ത്രീഡി ആനിമേഷന്‍ വിഡിയോയാണ് ഇത്. കാലുകള്‍ വയ്‌ക്കേണ്ടതെങ്ങനെയെന്നും ശ്വാസോച്ഛ്വാസം നിയന്ത്രിക്കേണ്ടതെങ്ങനെയെന്നുമെല്ലാം വിഡിയോയില്‍ കൃത്യമായി വിവരിക്കുന്നുണ്ട്.

നിന്നുകൊണ്ടുള്ള എല്ലാ യോഗ ആസനങ്ങളുടെയും അടിസ്ഥാനമാണ് താടാസന. സൂര്യനമസ്‌കാരം ചെയ്യുന്നതിന്റെ തുടക്കത്തിലും അവസാനഭാഗത്തിലുമാണ് ഇത് ചെയ്യുന്നത്.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here