പ്രിയങ്ക ചോപ്രയ്ക്ക് പ്രധാനമന്ത്രിയാകാൻ മോഹം, ഭർത്താവിനെ പ്രസിഡന്റാക്കാനും

ബോളിവുഡ് താരസുന്ദരി പ്രിയങ്ക ചോപ്രയ്ക്ക് ഒരു ആഗ്രഹം, പ്രധാനമന്ത്രി ആകണം. ഒപ്പം ഭർത്താവും ഗായകനുമായ നിക്ക് ജൊനാസിനെ പ്രസിഡന്റുമാക്കണം. സംഗതി തുറന്നു പറഞ്ഞത് ഒരു ബ്രിട്ടീഷ് ദിനപത്രത്തിന് നൽകിയ അഭിമുഖത്തിലൂടെയാണ്. പക്ഷേ രാഷ്ട്രീയം താൽപര്യമില്ലെന്നു മാത്രം.

രാഷ്ട്രീയം തനിക്ക് അത്ര താത്പര്യമുള്ള കാര്യമല്ലെന്ന് അഭിമുഖത്തിൽ പ്രിയങ്ക പറഞ്ഞു. സമൂഹത്തിൽ മാറ്റം വരണമെന്ന് തങ്ങൾക്ക് രണ്ട് പേർക്കും ആഗ്രഹമുണ്ട്. പ്രധാനമന്ത്രി സ്ഥാനാർഥിയായി മത്സരിക്കാൻ താൽപര്യമുണ്ട്. ഫെമിനിസ്റ്റ് എന്ന വാക്കുപയോഗിക്കാൻ നിക്ക് ഒരിക്കലും ഭയപ്പെടുന്നില്ല എന്നത് തനിക്ക് ഏറ്റവും കൂടുതൽ ഇഷ്ടം തോന്നുന്ന ഒന്നാണ്. അതുകൊണ്ട് തന്നെ നിക്കിനെ പ്രസിഡന്റായി കാണാൻ താൻ ആഗ്രഹിക്കുന്നുവെന്നും പ്രിയങ്ക പറഞ്ഞു.

മനുഷ്യത്വമാണ് ജീവിതത്തിൽ ഉണ്ടാകേണ്ടതെന്നും അതു വഴി വലിയ മാറ്റങ്ങൾ സമൂഹത്തിൽ കൊണ്ട് വരാൻ കഴിയുമെന്നും ഓൾഡ് മാൻ ജൊനാസ് എന്ന് താൻ വിളിക്കുന്ന തന്റെ ഭർത്താവ് പൂർണ പിന്തുണ എല്ലാ കാര്യത്തിലും നൽകുന്നുണ്ടെന്നും പ്രിയങ്ക കൂട്ടിച്ചേർത്തു. ആഗ്രഹിക്കുന്നതെന്തും ചെയ്യണമെന്ന് ആഗ്രഹിക്കുന്ന വ്യക്തിയാണ് താനെന്നും പ്രിയങ്ക പറഞ്ഞു.

Top