റിപ്പോ നിരക്ക് കാൽശതമാനം കുറച്ച് റിസർവ് ബാങ്ക്

റിസർവ് ബാങ്ക് പുതിയ വായ്പാ നയം പ്രഖ്യാപിച്ചു.റിപ്പോ നിരക്കിൽ കാൽ ശതമാനം കുറവ് വരുത്തിയിട്ടുണ്ട്. ഇതോടെ റിപ്പോ നിരക്ക് 5.75 ശതമാനമായി. പണ ലഭ്യതാ ക്ഷാമം പരിഹരിക്കുന്നതിന് വേണ്ടിയാണ് നിരക്ക് കുറച്ചിരിക്കുന്നത്. ഇതോടെ ബാങ്കുകളുടെ ഭവന, വാഹന വായ്പകളുടെ പലിശ നിരക്കുകളിൽ കുറവ് വരുത്തിയേക്കും.

Read Also; ചേതൻ ഭഗതിനെ എന്തുകൊണ്ട് റിസർവ്വ് ബാങ്ക് ഗവർണർ ആക്കിക്കൂടാ; ചോദ്യമുന്നയിച്ച് ആം ആദ്മി പാർട്ടി ‘;താൻ റെഡിയെന്ന് ചേതൻ ഭഗത്‌

ഈ വർഷം ഇത് മൂന്നാം തവണയാണ് റിപ്പോ നിരക്ക് കുറയ്ക്കുന്നത്. നേരത്തെ രണ്ട് തവണ റിപ്പോ നിരക്ക് കുറച്ചിരുന്നെങ്കിലും സമ്പദ്ഘടനയിൽ പ്രതിഫലിച്ചിരുന്നില്ല. വാണിജ്യ ബാങ്കുകൾക്ക്  റിസർവ് ബാങ്ക് നൽകുന്ന ഹ്രസ്വകാല വായ്പയുടെ പലിശയാണ് റിപ്പോ നിരക്ക്.‘24’ ഇപ്പോള്‍ ടെലിഗ്രാമിലും ലഭ്യമാണ്
വാര്‍ത്തകള്‍ക്കും പുതിയ അപ്‌ഡേറ്റുകള്‍ക്കുമായി ‘ടെലിഗ്രാം ചാനല്‍’ സബ്‌സ്‌ക്രൈബ് ചെയ്യുക.
Join us on Telegram
Top
More