Advertisement

പറക്കും കോട്രൽ; അവിശ്വസനീയ ക്യാച്ച്: വീഡിയോ

June 6, 2019
Google News 0 minutes Read

ഈ ലോകകപ്പിൽ ഇതിനോടകം തന്നെ ചില മികച്ച ക്യാച്ചുകൾ ഉണ്ടായിട്ടുണ്ട്. ഇന്നത്തെ മത്സരത്തിലുമുണ്ടായിരുന്നു ഒരു മികച്ച ക്യാച്ച്. മികച്ച രീതിയിൽ ബാറ്റ് ചെയ്ത് മുന്നേറിയ ഓസീസ് ബാറ്റ്സ്മാൻ സ്റ്റീവൻ സ്മിത്തിനെ പുറത്താക്കാൻ വിൻഡീസ് പേസർ ഷെൽഡൻ കോട്രൽ എടുത്ത ക്യാച്ചാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ നിറയുന്നത്.

ഒഷേൻ തോമസ് എറിഞ്ഞ 45ആം ഓവറിലെ രണ്ടാം പന്തിലാണ് ക്യാച്ച് പിറന്നത്. ഓഫ് സ്റ്റമ്പിനു പുറത്തു വന്ന ഒരു ഫുൾ ബോൾ മിഡ്‌വിക്കറ്റിലൂടെ ഫ്ലിക്ക് ചെയ്ത് സിക്സർ നേടാനായിരുന്നു സ്മിത്തിൻ്റെ ശ്രമം. അനായാസം അത് ബൗണ്ടറി ലൈൻ കടക്കുമെന്ന് തന്നെയാണ് കരുതിയതും. എന്നാൽ വലതു വശത്തു നിന്നും ഓടിയടുത്ത കോട്രൽ ഇടത്തേക്കൈ കൊണ്ട് പന്ത് കൈപ്പിടിയിലൊതുക്കി. ഓട്ടത്തിൻ്റെ ആയത്തിൽ താൻ പന്തുമായി ബൗണ്ടറി ലൈൻ കടക്കുമെന്നുറപ്പിച്ച കോട്രൽ പന്ത് തിരികെ ബൗണ്ടറി ലൈനിന് ഇപ്പുറത്തേക്കിട്ട് ബൗണ്ടറിക്കപ്പുറത്ത് കാലുകുത്തി. ശേഷം തിരികെയെത്തിയ കോട്രൽ ആ പന്ത് കൈപ്പിടിയിലൊതുക്കി.

പറയുന്നതിനെക്കാൾ കാണുന്നതല്ലേ നല്ലത്? കണ്ടോളൂ ആ ക്യാച്ച്

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here