Advertisement

പ്രധാനമന്ത്രിയുടെ ഗുരുവായൂർ സന്ദർശനം ഇന്ന്

June 8, 2019
Google News 0 minutes Read

പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് ഗുരുവായൂർ ക്ഷേത്രത്തിൽ എത്തും. ഇന്ന് കൊച്ചി നാവിക വിമാനത്താവളത്തിൽനിന്ന് 9.15ന് പ്രത്യേക ഹെലികോപ്റ്ററിൽ ഗുരുവായൂരിലേക്കു പോകും. 9.45ന് അരിയന്നൂരിലെ ശ്രീകൃഷ്ണ കോളജ് ഗ്രൗണ്ടിലെത്തും. പത്ത് മണിയോടെ ക്ഷേത്രത്തിൽ എത്തുന്ന പ്രധാനമന്ത്രിക്കു താമരപ്പൂ കൊണ്ടു തുലാഭാരം നടത്തും. ക്ഷേത്ര ദർശനത്തിനു ശേഷം 11.30ന് ശ്രീകൃഷ്ണ ഹൈസ്‌കൂൾ ഗ്രൗണ്ടിൽ ബിജെപി സംസ്ഥാന കമ്മിറ്റി സംഘടിപ്പിക്കുന്ന അഭിനന്ദൻ സമ്മേളനം ഉദ്ഘാടനം ചെയ്യും. പതിനായിരത്തോളം പേർക്കാണ് പൊതുസമ്മേളനത്തിൽ പ്രവേശനം.

ഇന്നലെയാണ് പ്രധാനമന്ത്രി കേരളത്തിൽ എത്തിയത്. കൊച്ചി നാവികസേന വിമാനത്താവളത്തിൽ രാത്രി 11.45 ഓടെ എത്തിയ പ്രധാനമന്ത്രിയെ ഗവർണർ ജസ്റ്റിസ് പി സദാശിവം, കേന്ദ്രമന്ത്രി വി മുരളീധരൻ, ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രൻ, സുരേഷ് ഗോപി എം പി തുടങ്ങിയവർ ചേർന്ന് സ്വീകരിച്ചു. എറണാകുളം ഗസ്റ്റ് ഹൗസിലാണ് പ്രധാനമന്ത്രിക്ക് താമസ സൗകര്യം ഒരുക്കിയത്. രണ്ടാംവട്ടം പ്രധാനമന്ത്രിയായതിനു ശേഷമുള്ള മോദിയുടെ ആദ്യ കേരളാ സന്ദർശനമാണിത്.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here