ക്യാന്‍വാസില്‍ അത്ഭുതം തീര്‍ക്കുന്ന കലാകാരന്‍

ദൈവത്തിന്റെ സ്പര്‍ശനം ലഭിച്ചവരാണ് കലാകാരന്മാര്‍. പ്രത്യേകിച്ചും ചിത്രകാരന്മാര്‍. മനസ്സിലെ നിറങ്ങള്‍ അപ്പാടെ ക്യാന്‍വാസിലേക്ക് പകര്‍ത്തുന്ന ദൈവം തൊട്ട മനുഷ്യര്‍.
വരച്ചവരകള്‍ ഒക്കെ ലോകം അറിയും വിധം റെക്കോര്‍ഡുകള്‍ സൃഷ്ടിച്ചവയാണ്‌.

തൃക്കാക്കര എബിഎസ്ഇ ഹോംസിലെ  ജോണ്‍ ആര്‍ട്‌സ്‌ കലാഭവന്‍ എന്ന വീടിന്റെ ചുമരില്‍ ബനഡിക്റ്റ് പതിനാറാമന്‍ മാര്‍പാപ്പയുടെയും എലിസബത്ത് രാജ്ഞിയുടെയും ചില്ലിട്ടുവെച്ച കൈയ്യൊപ്പുകള്‍ ചുവരില്‍ കാണാം.

കലാഭവനില്‍ ജോലി ചെയ്യുന്ന സമയത്താണ് ഏതെങ്കിലും ഒരു വ്യത്യസ്ത മേഖലയില്‍ അംഗീകരിക്കപ്പെടണം എന്ന ആഗ്രഹം ഉണ്ടാകുന്നതെന്ന് ജോണ്‍മാഷ് പറയുന്നു. അങ്ങനെ പരീക്ഷിച്ച വഴികളില്‍ നിന്നാണ് ക്യാരിക്കേച്ചര്‍ പ്രസന്റേഷന്‍ എന്ന ആശയം ഉദിക്കുന്നത്.
നിലവില്‍ 686 കാരിക്കേച്ചറുകളാണ് ഇതുവരെ വേദിയില്‍ വരച്ചിട്ടുള്ളത്.

പരിശ്രമത്തിനു ലഭിച്ച അംഗീകാരമെന്നോണം ഏകദേശം പത്തൊന്‍പതോളം വേള്‍ഡ് റെക്കോര്‍ഡുകളാണ് ഈ ചിത്രകാരനെത്തേടി എത്തിയിരിക്കുന്നത്. അതില്‍ എടുത്തു പറന്നുവയാണ്മ ലിംങ്കാ ബുക്ക് ഓഫ് അവാര്‍ഡും, യുണിക് വേള്‍ഡ് റെക്കോര്‍ഡും, എവറസ്റ്റ് വേള്‍ഡ് റെക്കോര്‍ഡും…

വരച്ച് അയച്ചുകൊടുത്ത ക്യാരിക്കേച്ചറുകള്‍ക്കുകൊടുത്ത മറുപടികളാണ്. ഹിന്ദ കവി ജാവേദ് അക്തര്‍ ഉള്‍പ്പെടെ വിവിധ മേഖലയിലുള്ള പ്രമുഖരുടെ കാരിക്കേച്ചറുകള്‍ ജോണ്‍മാഷ് വരച്ച് സമ്മാനിച്ചിട്ടുണ്ട്.

അതില്‍ ചിലരാണ് എ ആര്‍ റഹ്മാനും, പിണറായി വിജയനും അച്ച്യുതാനന്ദനും ഒക്കെ… വേദിയില്‍ തല്‍ക്ഷണം ജീവന്‍ തുടിക്കുന്ന ചിത്രങ്ങള്‍ അനായാസം വരച്ചുകൊണ്ട് ജോണ്‍ മാഷ് തന്റെ ചിത്രകലയില്‍ മുഴുകുകയാണ്.

Top