Advertisement

അനധികൃത പണപ്പിരിവ്; എയ്ഡഡ് സ്‌കൂളുകളിലും വിദ്യാഭ്യാസ വകുപ്പ് ഓഫീസുകളിലും വിജിലൻസിന്റെ മിന്നൽ പരിശോധന

June 11, 2019
Google News 1 minute Read

സംസ്ഥാനത്തെ 45 ഓളം എയ്ഡഡ് സ്‌കൂളുകളിലും പതിനഞ്ച്  പൊതുവിദ്യാഭ്യാസ വകുപ്പ് ഓഫീസുകളിലും വിജിലൻസിന്റെ മിന്നൽ പരിശോധന. വിദ്യാർത്ഥികളുടെ പ്രവേശനത്തിന് അനധികൃതമായി പണം വാങ്ങുന്നുവെന്നും അധ്യാപകരുടെ നിയമനത്തിൽ ക്രമക്കേട് കാണിക്കുന്നുവെന്നുമുള്ള പരാതികളുടെ അടിസ്ഥാനത്തിലാണ് പരിശോധന.

‘ഓപ്പറേഷൻ ഈഗിൾ വാച്ച്’ എന്ന പേരിലാണ് സംസ്ഥാന വ്യാപകമായി ഉച്ചയ്ക്ക് 12 മണി മുതൽ മിന്നൽ പരിശോധന ആരംഭിച്ചിരിക്കുന്നത്. എയ്ഡഡ് സ്‌കൂളുകളിലെ നിയമനങ്ങൾക്ക് അംഗീകാരം നൽകുന്നതിന് ജില്ലാ വിദ്യാഭ്യാസ വകുപ്പ് ഓഫീസിലെ ഉദ്യോഗസ്ഥർ വൻ തുക ആവശ്യപ്പെടുന്നതായി ലഭിച്ച രഹസ്യവിവരത്തെ തുടർന്നാണ് വിദ്യാഭ്യാസ വകുപ്പ് ഓഫീസുകളിൽ പരിശോധന നടത്തുന്നത്.

Read Also; ഭക്ഷ്യ സുരക്ഷാ വകുപ്പ് ഓഫീസുകളിൽ വിജിലൻസിന്റെ മിന്നൽ പരിശോധന; വ്യാപക ക്രമക്കേട് കണ്ടെത്തി

മലപ്പുറത്ത് ഹയർസെക്കൻഡറി വിദ്യാഭ്യാസ ഉപഡയറക്ടറുടെ ഓഫീസിൽ നടത്തിയ റെയ്ഡിൽ കണക്കിൽ പെടാത്ത ഒരു ലക്ഷം രൂപ വിജിലൻസ് കണ്ടെടുത്തിട്ടുണ്ട്. ജൂനിയർ സൂപ്രണ്ട് ശ്രീകുമാറിന്റെ കൈവശമായിരുന്നു പണം. മലപ്പുറം വിജിലൻസ് ഡിവൈഎസ്പിയുടെ നേതൃത്വത്തിലായിരുന്നു പരിശോധന. മലപ്പുറം ജില്ലയിൽ മൂന്ന് സ്‌കൂളുകളിലാണ് പരിശോധന നടക്കുന്നത്. എറണാകുളത്ത് ജില്ലാ വിദ്യാഭ്യാസ ഓഫീസിലും കോതമംഗലത്ത് രണ്ട് സ്‌ക്കൂളുകളിലും പരിശോധന നടക്കുന്നുണ്ട്.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here