ചന്ദ്രയാൻ 2 വിക്ഷേപണം അടുത്തമാസം : ഐഎസ്ആർഒ

രാജ്യം ആകാംക്ഷാപൂർവം കാത്തിരിക്കുന്ന ചന്ദ്രയാൻ 2 ന്റെ വിക്ഷേപണം അടുത്ത മാസമുണ്ടാകുമെന്ന് ഐഎസ്ആർഒ. ജൂലൈ 9നും 16നും ഇടയക്കാണ് വിക്ഷേപണം ഉദ്ദേശിക്കുന്നത്. സെപ്തംബർ 6ന് ചന്ദ്രനിൽ ഇറങ്ങുമെന്നും ഐഎസ്ആർഒ അറിയിച്ചു. ആദ്യ ചന്ദ്രയാൻ ദൌത്യം 2008 നവംബർ 14 നായിരുന്നു.

ചന്ദ്രനിലെ രാസഘടനയെപ്പറ്റി പഠിക്കുക എന്ന ലക്ഷ്യമാണ് ചന്ദ്രയാൻ 2 ദൗത്യത്തിനുള്ളത്. പ്രത്യേകിച്ച് ചന്ദ്രനിലെ ഹീലിയത്തിന്റെ അളവ് എത്രത്തോളമുണ്ട് എന്ന് അറിയുകയാണ് ലക്ഷ്യം. ഒന്നാം ചന്ദ്രയാൻ ദൗത്യം ഇതുമായി ബന്ധപ്പെട്ട ചില വിവരങ്ങൾ നൽകിയിരുന്നു. ഇതിൽ കൂടുതൽ വിവരങ്ങൾ കൃത്യമായി ശേഖരിക്കുക എന്നതാണ് ചന്ദ്രയാൻ 2 ദൗത്യം ലക്ഷ്യമിടുന്നത്.

പേടകത്തെ ചന്ദ്രന്റെ നൂറ് കിലോമീറ്റർ അകലെയുള്ള ഭ്രമണ പഥത്തിൽ എത്തിക്കുകയാണ് ആദ്യം ചെയ്യുക. പിന്നീട് സെപ്റ്റംബർ ആറിനാണ് റോവർ ദൗത്യത്തെ ചന്ദ്രോപരിതലത്തിലേക്ക് ഇറക്കുക. റോവറിന് ഒരുവർഷമാണ് കാലാവധി നിശ്ചയിച്ചിരിക്കുന്നത്. ഇതിനുള്ളിൽ ചന്ദ്രനിലെ ജലത്തിന്റെയും ഹീലിയത്തിന്റെയും അളവുകൾ ഉൾപ്പെടെ രാസഘടകങ്ങളുടെ വിവരങ്ങൾ ശേഖരിക്കും.


‘24’ ഇപ്പോള്‍ ടെലിഗ്രാമിലും ലഭ്യമാണ്
വാര്‍ത്തകള്‍ക്കും പുതിയ അപ്‌ഡേറ്റുകള്‍ക്കുമായി ‘ടെലിഗ്രാം ചാനല്‍’ സബ്‌സ്‌ക്രൈബ് ചെയ്യുക.
Join us on Telegram
Top