ഇഷ്ടമില്ലാത്ത രാഷ്ട്രീയത്തെപ്പറ്റി തുറന്നു പറയും; വ്യക്തമാക്കി സിദ്ധാർത്ഥ്

സമൂഹമാധ്യമങ്ങളിലൂടെ തൻ്റെ രാഷ്ട്രീയ നിലപാടുകൾ വ്യക്തമാക്കുന്നയാളാണ് തെന്നിന്ത്യൻ നടൻ സിദ്ധാർത്ഥ്. തീവ്ര വലതുപക്ഷ രാഷ്ട്രീയത്തെ നിശിതമായി വിമർശിക്കുന്ന സിദ്ധാർത്ഥിൻ്റെ ഇടപെടലുകൾ പലപ്പോഴും ചർച്ചയായിട്ടുണ്ട്. ഈ രീതി മാറ്റാൻ ഉദ്ദേശിക്കുന്നില്ലെന്നും തനിക്ക് ഇഷ്ടമില്ലാത്ത രാഷ്ട്രീയത്തെപ്പറ്റി തുറന്നു പറയുമെന്നും വ്യക്തമാക്കിയിരിക്കുകയാണ് സിദ്ധാർത്ഥ്.

‘ഇഷ്ടമില്ലാത്ത രാഷ്ട്രീയത്തെ കുറിച്ച് തുറന്നുപറയുകതന്നെ ചെയ്യും. സിനിമയില്‍ തെരഞ്ഞെടുക്കുന്ന റോളുകളില്‍ നിന്ന് തികച്ചും വ്യത്യസ്തമാണ് സോഷ്യല്‍ മീഡിയയില്‍ക്കൂടി പങ്കുവയ്ക്കുന്ന തന്റെ നിലപാടുകള്‍. പ്രതികരിക്കുന്നതിന് മുമ്പ് ചിന്തിക്കാറില്ല. നിരവധി ചിന്തകള്‍ക്ക് ഒടുവിലാണ് ഇപ്പോഴത്തെ നിലയിലേക്ക് എത്തിയിരിക്കുന്നത്. ഈ നിശ്ചിത പൊയിന്റിലെത്തിക്കഴിഞ്ഞാല്‍ പിന്നെ നിങ്ങള്‍ക്ക് എപ്പോഴും ചിന്തിക്കേണ്ട ആവശ്യമില്ല’-സിദ്ധാര്‍ത്ഥ് പറയുന്നു.

നിങ്ങളൊരു രാഷ്ട്രീയക്കാരനാണെങ്കില്‍ എല്ലാ ദിവസവും എന്താണ് പറയുന്നത് എന്നതിനെക്കുറിച്ച് ചിന്തിക്കേണ്ടിവരും. എന്നാല്‍ നിങ്ങള്‍ നിങ്ങളെത്തന്നെയാണ് പ്രതിനിധീകരിക്കുന്നതെങ്കില്‍ അതിന്റെ ആവശ്യമില്ലെന്നും അദ്ദേഹം പറയുന്നു. താരമെന്ന നിലയിലാണ് ആളുകള്‍ തന്റെ വാക്കുകള്‍ ശ്രദ്ധിക്കുന്നതെന്നും താര പദവി താന്‍ ആസ്വദിക്കുന്നുണ്ടെന്നും സിദ്ധാര്‍ത്ഥ് പറഞ്ഞു. ആ പദവികൊണ്ട് നല്ലതല്ലാത്ത ഒന്നിനെയും സംരക്ഷിക്കാന്‍ കഴിയുമെന്ന് വിശ്വസിക്കുന്നില്ലെന്നും സിദ്ധാർത്ഥ് കൂട്ടിച്ചേര്‍ത്തു.


‘24’ ഇപ്പോള്‍ ടെലിഗ്രാമിലും ലഭ്യമാണ്
വാര്‍ത്തകള്‍ക്കും പുതിയ അപ്‌ഡേറ്റുകള്‍ക്കുമായി ‘ടെലിഗ്രാം ചാനല്‍’ സബ്‌സ്‌ക്രൈബ് ചെയ്യുക.
Join us on Telegram
Top