Advertisement

കോഴിക്കോട് 28 വർഷമായി ആദിവാസി യുവതിയെ അടിമവേല ചെയ്ത് വീട്ടുതടങ്കലിൽ വെച്ച സംഭവം; വനിതാ കമ്മീഷൻ സ്വമേധയാ കേസ് എടുത്തു

June 15, 2019
Google News 0 minutes Read

കോഴിക്കോട് കല്ലായിൽ 28 വർഷമായി ആദിവാസി യുവതിയെ അടിമവേല ചെയ്ത് വീട്ടുതടങ്കലിൽ വെച്ചുവെന്നുള്ള ആരോപണത്തിൽ വനിതാ കമ്മീഷൻ സ്വമേധയ കേസ് എടുത്തു. സംഭവത്തിൽ കമ്മീഷൻ അംഗം ആരോപണവിധേയരായവരുടെ വീട്ടിലെത്തി യുവതിയുടെ മൊഴി രേഖപ്പെടുത്തി.പതിനൊന്ന് വയസ്സുള്ളപ്പോഴാണ് അട്ടപ്പാടിയിൽ നിന്ന് ആദിവാസി യുവതിയെ കോഴിക്കോട് കല്ലായിൽ എത്തിച്ചത് .

പതിനൊന്ന് വയസ്സുള്ളപ്പോഴാണ് അട്ടപ്പാടിയിൽ നിന്ന് ആദിവാസി യുവതിയെ കല്ലായി ഗീതാലയം എന്ന വീട്ടിൽ ജോലിക്കെത്തിച്ചത്. ഈ കാലമാത്രയും വീട്ടുകാരെ ബന്ധപ്പെടാൻ അനുവധിക്കാതെ യുവതിയെ വിട്ട് തടങ്കലിൽ വെച്ചെന്നാണ് ആരോപണം. സംഭവം ശ്രദ്ധയിൽപ്പെട്ട വനിതാ കമ്മീഷന് ഈ വീട്ടിൽ പോവുകയും യുവതിയുടെ മൊഴി രേഖപ്പെടുത്തുകയും ചെയ്തു. യുവതിയുടെ ഭാവിജീവിതം സുരക്ഷിതമാക്കുന്നതിന് വേണ്ട നടപടി സ്വീകരിക്കുമെന്ന് വനിതാ കമ്മീഷൻ അംഗം അഡ്വ എം.എസ് താര പറഞ്ഞു .

നിലവിൽ പ്രാധമിക അന്വേഷണം മാത്രമാണ് കഴിഞ്ഞതെന്നു.28 വർഷത്തെ അദ്ധ്വാനത്തിന് ആനുപാതികമായുള്ള വേതനം വാങ്ങിനൽക്കുമെന്ന് കമ്മീഷൻ അംഗം വ്യക്തമാക്കി.യുവതിയുടെ അമ്മ മരിച്ച കാര്യം പോലും ഈ വീട്ടുകാർ അറിയിച്ചില്ല. അറിഞ്ഞപ്പോൾ അട്ടപ്പാടിയിലെ വീട്ടിലേക്ക് പോകാൻ അനുവദിച്ചില്ലന്നും യുവതി ഈ വീട്ടിൽ ജോലിക്ക് വന്ന ഹോംനേഴ്‌സിനോട് പറഞ്ഞു. ഇങ്ങനെയാണ് സംഭവം പുറം ലോകം അറിയുന്നത്.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here