Advertisement

ബീഹാറിൽ മസ്തിഷ്‌കജ്വരം ബാധിച്ച് മരിച്ച കുട്ടികളുടെ എണ്ണം 93 ആയി

June 16, 2019
Google News 1 minute Read

ബീഹാറിലെ മുസഫർപുരിൽ മസ്തിഷ്‌കജ്വരം ബാധിച്ച് മരിച്ച  കുട്ടികളുടെ എണ്ണം 93 ആയി. കഴിഞ്ഞ രണ്ടാഴ്ചയ്ക്കിടെയാണ് ഇത്രയും കുട്ടികൾ രോഗം ബാധിച്ച് മരിച്ചത്. രക്തത്തിൽ പഞ്ചസാരയുടെ അളവ് കുറയുന്നത് മൂലമാണ് പെട്ടെന്നുള്ള മരണം സംഭവിക്കുന്നത്.  എന്നാൽ മസ്തിഷ്‌ക ജ്വരത്തിനുള്ള കാരണമെന്താണെന്ന് ഇനിയും കണ്ടെത്താനായിട്ടില്ല.

Read Also; മരണച്ചൂട്; ബീഹാറിൽ ശനിയാഴ്ച മാത്രം 46 മരണം

ലിച്ചിപ്പഴത്തിൽ നിന്നാണ് രോഗം പടരുന്നതെന്ന് വ്യാപക പ്രചരണമുണ്ടെങ്കിലും  ഇതു വരെ സ്ഥിരീകരിച്ചിട്ടില്ല. അതേ സമയം അസുഖം ബാധിച്ച കുട്ടികൾ ചികിത്സയിലുള്ള
ബീഹാറിലെ ശ്രീകൃഷ്ണ മെഡിക്കൽ കോളേജ് കേന്ദ്ര ആരോഗ്യ മന്ത്രി ഡോ. ഹർഷ് വർധൻ  ഇന്ന്
സന്ദർശിച്ചു. കേന്ദ്ര സർക്കാർ സംസ്ഥാനത്ത് പ്രതിരോധ നടപടികൾ ഊർജിതമാക്കിയിട്ടുണ്ട്. മരിച്ച കുട്ടികളുടെ ബന്ധുക്കൾക്ക് നാല് ലക്ഷം രൂപയുടെ സഹായം നൽകാൻ ബീഹാർ സർക്കാർ ഉത്തരവിട്ടു.അതിനിടെ ബീഹാറിൽ അത്യുഷ്ണം മൂലം മരിച്ചവരുടെ എണ്ണം 47 ആയി.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here