ഖാദർ കമ്മീഷൻ റിപ്പോർട്ട് അറബിക്കടലിൽ എറിയണമെന്ന് രമേശ് ചെന്നിത്തല

Ramesh Chennithala

ഖാദർ കമ്മീഷൻ റിപ്പോർട്ട് അറബിക്കടലിൽ എറിയണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ജനങ്ങളുടെ വികാരം മനസ്സിലാക്കിയാണ് റിപ്പോർട്ട് നടപ്പിലാക്കാനുള്ള നീക്കത്തിന് ഹൈക്കോടതി സ്റ്റേ വിധിച്ചത്.കമ്മീഷൻ റിപ്പോർട്ട് പൂർണ്ണമായി സമർപ്പിക്കാതെ എന്താണ് സർക്കാർ നടപ്പിലാക്കാൻ ഉദ്ദേശിക്കുന്നതെന്ന് വ്യക്തമാക്കണമെന്നും രമേശ് ചെന്നിത്തല പറഞ്ഞു.
പൊതു വിദ്യാഭ്യാസ മേഖലയെ തകർക്കാനുള്ള സർക്കാർ നീക്കത്തിൽ പ്രതിഷേധിച്ച് പൊതുവിദ്യാഭ്യാസ സംരക്ഷണ സമിതി നിയമസഭയിലേക്ക് നടത്തിയ മാർച്ച് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു രമേശ് ചെന്നിത്തല.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top