ഉത്തർപ്രദേശിൽ 11 വയസുകാരിയെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തി

child rape

ഉത്തർപ്രദേശിലെ ഉനാവോയിൽ പതിനൊന്ന് വയസുകാരിയെ ബലാത്സംഗം ചെയ്തു കൊലപ്പെടുത്തി. അച്ഛനോടൊപ്പം ഉറങ്ങിക്കിടന്ന കുട്ടിയെ തട്ടിക്കൊണ്ടു പോകുകയായിരുന്നു. സംഭവത്തിൽ പ്രതിയെന്ന് സംശയിക്കുന്ന ബന്ധു ഒളിവിലാണ്

ദേവഗൺ ഗ്രാമത്തിൽ ഇന്നലെ പുലർച്ചയോടെയാണ് സംഭവം. കുട്ടിയെ കാണാതായതിനെ തുടർന്ന് ബന്ധുക്കൾ നടത്തിയ തിരച്ചിലിലാണ് വീടിന് സമീപം മൃതദേഹം കണ്ടെത്തിയത്. സ്വകാര്യ ഭാഗങ്ങളിൽ ആഴത്തിലുള്ള മുറിവുകളുണ്ട്. കല്ലുകൊണ്ട് ഇടിച്ച് തലയ്ക്ക് മാരകമായ പരിക്കേൽപ്പിച്ചിരുന്നു. കുട്ടിയെ ബലാത്സംഗം ചെയ്തുവെന്ന് സംശയിക്കുന്ന ബന്ധുവിനായുള്ള തിരച്ചിൽ പൊലിസ് ഊർജിതമാക്കി. ഇയാളുടെ വീട്ടിൽ നിന്ന് ചോര പുരണ്ട ഷർട്ട് കണ്ടെത്തിയതായി പൊലിന് അറിയിച്ചു.

അതേസമയം വിവരം അറിയിച്ചിട്ടും സംഭവ സ്ഥലത്ത് പൊലിസ് എത്താൻ വൈകിയതിനെ തുടർന്ന് ജനങ്ങൾ പ്രതിഷേധിച്ചു. സംഭവത്തിൽ പോസ്‌കോ വകുപ്പ് പ്രകാരം കേസ് രജിസ്റ്റർ ചെയ്ത് വിശദമായ അന്വേഷണം ആരംഭിച്ചതായി യൂനാവോ എസ് പി എംപി വർമ്മ പറഞ്ഞു. നാല് അന്വേഷണ സംഘങ്ങൾക്കാണ് ചുമതല. ഉനാവോയിൽ കുട്ടികൾക്കെതിരെയുള്ള പീഡനങ്ങൾ റിപ്പോർട്ട് ചെയ്യുന്നത് തുടർക്കഥയാകുകയാണ്.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top