വിട്ടുമാറാത്ത ക്ഷയരോഗം; ഡോക്ടർ ആത്മഹത്യ ചെയ്തു

ബനാറസ് ഹിന്ദു സർവകലാശാലയിലെ വിദ്യാർഥിനിയായിരുന്ന ജൂനിയർ ഡോക്ടർ ജീവനൊടുക്കി. ബിഹാറിലെ ജുമുയി സ്വദേശിനി മനീഷ കുമാരിയാണ് ഹോസ്റ്റൽ മുറിയിൽ ഞായറാഴ്ച ജീവനൊടുക്കിയത്.

സർവകലാശാലയിലെ മെഡിക്കൽ സയൻസസ് ഇൻസ്റ്റിറ്റ്യൂട്ടിൽ ഒഫ്താൽമോളജി വകുപ്പിൽ ജൂനിയർ ഡോക്ടറാണ് മനീഷ. രണ്ടു പേജുള്ള ആത്മഹത്യാക്കുറിപ്പ് മുറിയിൽനിന്നു കണ്ടെടുത്തു. വർഷങ്ങളായി തന്നെ അലട്ടുന്ന ക്ഷയരോഗത്തെ തുടർന്നാണ് ജീവനൊടുക്കുന്നതെന്ന് കുറിപ്പിൽ പറയുന്നു.

പോസ്റ്റ്മോർട്ടത്തിനുശേഷം മൃതദേഹം ബന്ധുക്കൾക്കു വിട്ടുനൽകും. മനീഷയുടെ മരണത്തിൽ അന്വേഷണം നടത്തുമെന്ന് സർവകലാശാല അധികൃതർ അറിയിച്ചു.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top