അന്തര്‍ സംസ്ഥാന ബസ്സുകളുടെ സമരം പുരോഗമിക്കുന്നു; സമരത്തെ എന്ത് വില കൊടുത്തും നേരിടുമെന്ന് സംസ്ഥാന സര്‍ക്കാര്‍

മോട്ടോര്‍ വാഹന വകുപ്പിന്റെ നടപടിയില്‍ പ്രതിഷേധിച്ച
അന്തര്‍ സംസ്ഥാന ബസ്സുകളുടെ സമരം പുരോഗിമിക്കുന്നു. സമരത്തെ എന്ത് വില കൊടുത്തും നേരിടുമെന്ന് സംസ്ഥാന സര്‍ക്കാര്‍. ഇതിന്റെ ഭാഗമായി തിരുവനന്തപുരം, കൊച്ചി, കോഴിക്കോട് എന്നിവിടകളില്‍ നിന്ന് ബാഗ്ലൂര്‍ ,മൈസൂര്‍ എന്നിവിടങ്ങളിലേക്ക് 8 കെഎസ്ആര്‍ടിസി ബസ്സുകള്‍ അധിക സര്‍വ്വീസ് നടത്തും. ആവശ്യമായി വന്നാല്‍ കൂടുതല്‍ സര്‍വ്വീസുകള്‍ ആരംഭിക്കും മെന്ന് കെഎസ്ആര്‍ടിസി അറിയിച്ചു.

ഓപ്പറേഷന്‍ നൈറ്റ് റൈഡേഴ്‌സിന്റെ പേരില്‍ വന്‍തുക പിഴയായി ഈടാക്കുന്നതടക്കമുള്ള കാര്യങ്ങള്‍ നിര്‍ത്തിവെക്കണമെന്നാവശ്യപ്പെട്ടാണ് അന്തര്‍ സംസ്ഥാന സ്വകാര്യ ബസ് സര്‍വീസുകള്‍ ഓട്ടം നിര്‍ത്തി വെച്ചത്.

മറ്റു സംസ്ഥാനങ്ങളില്‍ നിന്നും കേരളത്തിലേക്കും സര്‍വീസുകള്‍ ഉണ്ടാവില്ല. ഇത് കേരളം, കര്‍ണാടക, ആന്ധ്രാപ്രദേശ് അടക്കമുള്ള സംസ്ഥാനങ്ങളിലെ ഓപ്പറേറ്റര്‍മാരെ അറിയിച്ചിട്ടുണ്ട്. ബസ് സര്‍വീസുകള്‍ നിര്‍ത്തിയതോടെ മറ്റു സംസ്ഥാനങ്ങളിലേക്കുള്ള യാത്രക്കാരും പ്രതിസന്ധിയിലായി. പ്രതിദിനം എഴു നൂറിലധികം അന്തര്‍ സംസ്ഥാന സര്‍വീസുകളാണ് സ്വകാര്യ ബസ് ഓപ്പറേറ്റര്‍മാര്‍ നടത്തുന്നത്.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top