പാർട്ടി നേതാക്കൾക്കെതിരെ ആരോപണം ഉയർന്നിട്ടും സിപിഐഎം മൗനം പാലിക്കുന്നത് കുറ്റകരമെന്ന് മുല്ലപ്പള്ളി

MULLAPALLY RAMACHANDRAN

പാർട്ടി നേതാക്കൾക്കെതിരെ ആരോപണം ഉയർന്നിട്ടും സിപിഐഎം മൗനം പാലിക്കുന്നത് കുറ്റകരമാണെന്ന് കെപിസിസി അധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രൻ. സിപിഐഎമ്മിന്റെ മൗനം പാർട്ടിയുടെ അപചയത്തിന്റെ വ്യാപ്തിയാണ് പ്രകടമാക്കുന്നത്. പാർട്ടി സെക്രട്ടറിയുമായി ബന്ധപ്പെട്ട് ഇത്തരമൊരു പരാതി സിപിഐഎമ്മിൽ ഉയരുന്നത് ആദ്യമാണ്. സ്ത്രീപീഡകർക്കെതിരെ ശക്തമായ നടപടിയെടുക്കുമെന്ന് പറയുന്ന സിപിഐഎമ്മിൽ നേതാക്കളും അവരുമായി ബന്ധപ്പെട്ടവരുമാണ് സ്ത്രീകൾക്കെതിരെയുള്ള അതിക്രമങ്ങളിൽ പ്രതികളായി വരുന്നത്.

Read Also; പുരപ്പുറത്ത് കയറി നവോത്ഥാനം പ്രസംഗിക്കുന്ന സിപിഐഎം ജീർണതയുടെ പടുകുഴിയിലെന്ന് ചെന്നിത്തല

എന്തിനും ഏതിനും പ്രതികരിക്കുന്ന സാംസ്‌കാരിക നേതാക്കളുടെ ഇക്കാര്യത്തിലെ മൗനം ശ്രദ്ധേയമാണെന്നും മുല്ലപ്പള്ളി പറഞ്ഞു. ആന്തൂർ സംഭവത്തിൽ നഗരസഭ അധ്യക്ഷയോട് രാജിവയ്ക്കാനും നിയമ നടപടികൾ നേരിടാനും ഉപദേശിക്കേണ്ട പാർട്ടി അവരെ വെള്ളപൂശാൻ ശ്രമിക്കുന്നത് ഒരിക്കലും ന്യായീകരിക്കാൻ കഴിയില്ല. നഗരസഭാ അധ്യക്ഷയ്ക്കെതിരെ സാജന്റെ ഭാര്യയുടെ മൊഴി ഉണ്ടായിരുന്നിട്ടും എന്തുകൊണ്ടാണ് പൊലീസ് കേസെടുക്കാത്തത്. ദുരഭിമാനം വെടിഞ്ഞ് എത്രയും പെട്ടെന്ന് കൺവെൻഷൻ സെന്ററിന് അനുമതി നൽകാനുള്ള നടപടികൾ നഗരസഭയും സർക്കാരും സ്വീകരിക്കണമെന്നും മുല്ലപ്പള്ളി ആവശ്യപ്പെട്ടു.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top