Advertisement

കാർട്ടൂൺ അവാർഡ് പുന:പരിശോധിക്കാമെന്ന് ലളിതകലാ അക്കാദമി അറിയിച്ചതായി മന്ത്രി എ.കെ ബാലൻ

June 25, 2019
Google News 1 minute Read

മതവിശ്വാസത്തെ അവഹേളിക്കുന്നതാണെന്ന് ആരോപണമുയർന്നതോടെ വിവാദത്തിലായ കാർട്ടൂൺ അവാർഡ് പുന:പരിശോധിക്കാമെന്ന് കേരള ലളിതകലാ അക്കാദമി. അവാർഡ് പുന:പരിശോധിക്കാമെന്നറിയിച്ച് ലളിതകലാ അക്കാദമി കത്ത് നൽകിയതായി മന്ത്രി എ.കെ ബാലൻ അറിയിച്ചു. അക്കാദമികൾ എല്ലാം സാംസ്‌ക്കാരിക വകുപ്പിന് കീഴിലാണെന്നും അവയുടെ സ്വതന്ത്ര പ്രവർത്തനം തടസ്സപ്പെടുത്തിയിട്ടില്ലെന്നും മന്ത്രി വ്യക്തമാക്കി.

Read Also; കാർട്ടൂൺ വിവാദം; അക്കാദമിക്ക് മുകളിൽ സർക്കാരിന് അധികാരമുണ്ടെന്ന് മറക്കരുതെന്ന് മന്ത്രി എ.കെ ബാലൻ

കേരള ലളിതകലാ അക്കാദമി അവാർഡിന് തെരഞ്ഞെടുത്ത കാർട്ടൂൺ ക്രൈസ്തവ വിശ്വാസത്തെ അവഹേളിക്കുന്നതാണെന്ന് ആരോപണമുയർന്നതോടെ കാർട്ടൂൺ അവാർഡ് പിൻവലിക്കാൻ സർക്കാർ നേരത്തെ നിർദേശം നൽകിയിരുന്നു. എന്നാൽ അവാർഡ് തീരുമാനം പുന:പരിശോധിക്കില്ലെന്നാണ് ലളിതകലാ അക്കാദമി ആദ്യം നിലപാടെടുത്തത്. ഇതിന് പിന്നാലെ അക്കാദമിക്ക് മേൽ സർക്കാരിന് അധികാരമുണ്ടെന്നും തുടർനടപടികളെപ്പറ്റി ആലോചിക്കുകയാണെന്നും മന്ത്രി എ.കെ ബാലനും വ്യക്തമാക്കിയിരുന്നു. തുടർന്നാണ് ഇപ്പോൾ കാർട്ടൂൺ അവാർഡ് പുന:പരിശോധിക്കാമെന്ന് ലളിതകലാ അക്കാദമി മന്ത്രിയെ അറിയിച്ചിരിക്കുന്നത്.

Read Also; കാർട്ടൂൺ വിവാദം; ലളിതകലാ അക്കാദമിയിലെ വിഷയത്തിൽ ഇടപെടാൻ മന്ത്രിക്ക് അവകാശമില്ലെന്ന് കാനം

മതചിഹ്നങ്ങളെ അവഹേളിക്കുന്നതാണെന്ന് ആക്ഷേപമുയർന്നതോടെയാണ് കേരള ലളിതകലാ അക്കാദമിയുടെ കാർട്ടൂൺ പുരസ്‌കാരം വിവാദമായത്. പുരസ്‌കാരം ലഭിച്ച കാർട്ടൂണിൽ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കൽ ആയിരുന്നു കേന്ദ്രകഥാപാത്രം. ഈ കാർട്ടൂണിൽ ക്രിസ്തീയ മത ചിഹ്നങ്ങളെ മോശമായി ഉപയോഗിച്ചുവെന്നാണ് ആക്ഷേപമുയർന്നത്. കാർട്ടൂണിന് പുരസ്‌കാരം നൽകിയതിനെതിരെ കെസിബിസി ഉൾപ്പെടെ രംഗത്തെത്തുകയും ചെയ്തിരുന്നു. ഇതേ തുടർന്ന് കാർട്ടൂൺ അവാർഡ് പുന:പരിശോധിക്കാൻ സർക്കാർ ലളിതകലാ അക്കാദമിക്ക് നിർദേശം നൽകുകയായിരുന്നു.

 

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here