Advertisement

ഖാദർ കമ്മിറ്റി റിപ്പോർട്ട്; സർക്കാരിന്റെ ഉപഹർജിയിൽ ഹൈക്കോടതി വെള്ളിയാഴ്ച വിധി പറയും

June 26, 2019
0 minutes Read

ഖാദർ കമ്മിറ്റി റിപ്പോർട്ട് നടപ്പാക്കുന്നതിലെ സ്റ്റേ പിൻവലിക്കണമെന്ന സർക്കാറിന്റെ ഉപ ഹർജിയിൽ ഹൈക്കോടതി വെള്ളിയാഴ്ച വിധി പറയും. സ്റ്റേ ഉത്തരവ് വിദ്യാഭ്യാസ രംഗത്തെ ബാധിക്കുമെന്ന് സർക്കാർ കോടതിയിൽ വാദിച്ചു. ഖാദർ കമ്മിറ്റി റിപ്പോർട്ട് പ്രകാരമുള്ള നടപടികൾ രണ്ട് മാസത്തേക്ക് സ്റ്റേ ചെയ്ത് ജൂൺ 17ന് ഇതേ ബെഞ്ച് ഉത്തരവിട്ടിരുന്നു.

ഖാദർ കമ്മിറ്റി റിപ്പോർട്ട് നടപ്പാക്കുന്നതിനെ ചോദ്യം ചെയ്ത് എയ്ഡഡ് ഹയർ സെക്കൻഡറി സ്‌കൂൾ ടീച്ചേഴ്‌സ് അസോസിയേഷനും നായർ സർവീസ് സൊസൈറ്റിയുമടക്കം നൽകിയ ഹർജികളിലാണ് സിംഗിൾ ബെഞ്ചിന്റെ ഇടക്കാല സ്റ്റേ ഉത്തരവുണ്ടായത്. ഖാദർ കമ്മിറ്റി റിപ്പോർട്ട് നടപ്പാക്കുന്നതിന്റെ പേരിൽ നടപടികൾ കോടതി സ്റ്റേ ചെയ്തതോടെ ഡയറക്ടർ ജനറൽ ഓഫ് എഡ്യൂക്കേഷനടക്കം വിദ്യാഭ്യാസ ഓഫീസുകളുടെ പ്രവർത്തനം നിലച്ച അവസ്ഥയിലാണെന്ന് സർക്കാർ വാദിച്ചു. സ്‌കൂൾ ഓഫീസുകളുടെ പ്രവർത്തനത്തെ ബാധിക്കുന്നത് പരോക്ഷമായി വിദ്യാർഥികൾക്ക് ദോഷം ചെയ്യുന്നതായും ചൂണ്ടിക്കാട്ടിയിട്ടുണ്ട്.

അതേസമയം, ഖാദർ കമ്മിറ്റി റിപ്പോർട്ട് സംബന്ധിച്ച് വ്യക്തതയില്ലെന്ന് അധ്യാപക സംഘടന കോടതിയെ അറിയിച്ചു. എൽപി മുതൽ ഹയർസെക്കന്ററി വരെയുള്ള വിദ്യാർഥികളെയും അധ്യാപകരെയും ദോഷകരമായി ബാധിക്കുമെന്നും, നിലവിലെ വിദ്യാഭ്യാസ സമ്പ്രദായത്തെ തകർക്കുമെന്നുമായിരുന്നു വാദം.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top