Advertisement

പ്രവാസി വ്യവസായി സുഗതന്റെ വര്‍ക്‌ഷോപ്പിന് ലൈസന്‍സ് നല്‍കരുതെന്നാവശ്യപ്പെട്ട് പഞ്ചായത്തിന് ഭൂവുടമയുടെ കത്ത്‌

June 27, 2019
0 minutes Read

പുനലൂരില്‍ ആത്മഹത്യ ചെയ്ത പ്രവാസി വ്യവസായി സുഗതന്റെ വര്‍ക്‌ഷോപ്പിന് ലൈസന്‍സ് നല്‍കരുതെന്നാവശ്യപ്പെട്ട് പഞ്ചായത്തിന് ഭൂവുടമയുടെ കത്ത്.

സ്ഥലത്തിന്റെ പേരില്‍ വര്‍ക് ഷോപ്പിന് ലൈസന്‍സ് നല്‍കരുതെന്നാണ് ഭൂവുടമകളിലൊരാളായ ഷിബു കുര്യന്‍ പഞ്ചായത്തില്‍ നല്‍കിയ പരാതിയില്‍ ആവശ്യപ്പെട്ടിരിക്കുന്നത്. തന്റെ പിതാവും സഹോദരനും തന്റെ അറിവോ, സമ്മതമോ ഇല്ലാതെയാണ് വസ്തു പാട്ടത്തിന് നല്‍കിയതെന്നും ,അച്ഛന്റെ മരണശേഷം തനിക്ക് വസ്തുവില്‍ അവകാശമുണ്ടെന്നും കത്തില്‍ പറയുന്നു. ലൈസന്‍സിന് പുറമേ വസ്തുവിലെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ പൂര്‍ണമായി നിര്‍ത്തിവയ്ക്കാനും കത്തില്‍ ആവശ്യപ്പെടുന്നുണ്ട്.

അതേ സമയം പ്രാദേശിക രാഷ്ട്രീയ നേതൃത്വത്തിന്റെ ശക്തമായ ഇടപെടല്‍ കത്തിന് പിന്നിലുണ്ടെന്നാണ് സൂചന. വര്‍ക് ഷോപ്പിന് വസ്തു നല്‍കിയതുമായി ബന്ധപ്പെട്ട് തനിക്ക് ഭീഷണിയുണ്ടെന്ന് വസ്തു ഉടമ പാഞ്ഞുവെന്ന് സുഗതന്റെ മക്കളും വ്യക്തമാക്കുന്നു. മൂന്നു വര്‍ഷത്തേക്ക് കരാറെഴുതിയത്. വസ്തു എത്രയും വേഗം ഒഴിഞ്ഞു നല്‍കണമെന്ന താല്‍പര്യമാണ് വസ്തു ഉടമയുടേതെന്നും സുഗതന്റെ കുടുംബം വ്യക്തമാക്കുന്നു.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top