‘ഋതു മുതൽ ഇതു വരെ’; സിഎംഎസ് ക്യാമ്പസ് സൗന്ദര്യത്തിൽ ഒരു മ്യൂസിക്ക് വീഡിയോ

കോട്ടയം സിഎംഎസ് കോളേജിൻ്റെ പശ്ചാത്തലത്തിൽ സുന്ദരമായ മ്യൂസിക് വീഡിയോയുമായി ഒരു കൂട്ടം നവാഗതർ. ‘ഋതു മുതൽ ഇതു വരെ’ എന്ന് പേരിട്ടിരിക്കുന്ന വീഡിയോ സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുകയാണ്.

നാലര മിനിട്ടുകളോളം നീളുന്ന വീഡിയോ സൗഹൃദമാണ് പറയുന്നത് പറയുന്നത്. കോളേജ് ജീവിതത്തിൻ്റെ സൗന്ദര്യവും ഗൃഹാതുരതയും പേറുന്ന ഫ്രെയിമുകൾ മനോഹരമാണ്.

അബ്ദുൽ ഷുക്കൂർ സംവിധാനം ചെയ്തിരിക്കുന്ന ഈ ഗാന വീഡിയോയുടെ സംഗീത സംവിധാനം ഷംനാസ് ഷാ ആണ്. ഗോകുൽ നന്ദകുമാറാണ് ക്യാമറയും എഡിറ്റിംഗും കൈകാര്യം ചെയ്തിരിക്കുന്നത്. ബാബു ഫിലിപ്പിൻ്റെ നിർമ്മാണത്തിലൊരുങ്ങുന്ന ഈ വീഡിയോയിൽ കിഷൻ ശ്രീബാൽ ആണ് ഗാനം ആലപിച്ചിരിക്കുന്നത്.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top