‘മുജീബിനെപ്പോലെ പന്തെറിയാൻ എനിക്കവില്ല’; തുറന്നു പറഞ്ഞ് മുഹമ്മദ് നബി: വീഡിയോ

ടീമിലെ ഇളമുറക്കാരനായ മുജീബ് റഹ്മാനെ പുകഴ്ത്തി അഫ്ഗാനിഥാൻ ഓൾറൗണ്ടർ മുഹമ്മദ് നബി. മുജീബ് റഹ്മാൻ വളരെ മികച്ച ഒരു ബൗളറാണെന്നും വ്യത്യസ്തതകളുണ്ടെന്നും നബി പറഞ്ഞു. ഐസിസിയ്ക്ക് നൽകിയ പ്രത്യേക അഭിമുഖത്തിനിടെയായിരുന്നു നബിയുടെ പരാമർശം. മുജീബിനൊപ്പം കളിക്കാൻ സാദിച്ചതിൽ സന്തോഷമുണ്ടെന്നും അദ്ദേഹം പറഞ്ഞു.

“16ആം വയസ്സിൽ അരങ്ങേറിയ ആളാണ് മുജീബ്. കാരം ബോൾ, റോംഗ് വൺ, ഫ്ലിപ്പർ തുടങ്ങിയ വൈവിധ്യങ്ങൾ അവനുണ്ട്. അണ്ടർ-19 ലോകകപ്പിൽ തന്നെ മികച്ച പ്രകടനമാണ് മുജീബ് നടത്തിയത്”- നബി പറഞ്ഞു. ഇനിയും അഫ്ഗാനിഥാനിൽ നിന്ന് മുജീബിനെപ്പോലെ ഒട്ടേറെ താർങ്ങൾ വരാനുണ്ടെന്നും നബി പറഞ്ഞു.

അതേ സമയം, നബിയുടെ മത്സര പരിചയം ടീമിനും തനിക്കും പലപ്പോഴും ഗുണ ചെയ്യാറുണ്ടെന്ന് മുജീബ് പറഞ്ഞു. മോശം ദിനത്തിലൂടെ കടന്നു പോകുമ്പോൾ നബിയുടെ മാനിച്ച് അവ കുഴപ്പങ്ങൾ പരിഹരിക്കാറുണ്ടെന്നും മുജീബ് കൂട്ടിച്ചേർത്തു.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top