‘ഈ ധൈര്യം വളരെ ചുരുക്കം ചിലർക്ക് മാത്രം’ രാജി തീരുമാനത്തിൽ രാഹുലിനെ പിന്തുണച്ച് പ്രിയങ്ക

കോൺഗ്രസ് അധ്യക്ഷ സ്ഥാനത്ത് നിന്ന് രാജിവെച്ച രാഹുൽ ഗാന്ധിക്ക് പിന്തുണയുമായി സഹോദരിയും എഐസിസി ജനറൽ സെക്രട്ടറിയുമായ പ്രിയങ്ക ഗാന്ധി. താങ്കൾ ചെയ്തതു പോലെ ചെയ്യാൻ വളരെ കുറച്ച് ആളുകൾക്ക് മാത്രമേ ധൈര്യമുണ്ടാകുകയുള്ളൂവെന്നും താങ്കളുടെ തീരുമാനത്തിൽ അങ്ങേയറ്റത്തെ ആദരവുണ്ടെന്നും പ്രിയങ്ക ഗാന്ധി ട്വിറ്ററിൽ കുറിച്ചു.

Read Also; ഗൗരി ലങ്കേഷ് വധം; ആർഎസ്എസ് സമർപ്പിച്ച അപകീർത്തികേസിൽ രാഹുൽ ഗാന്ധിക്ക് ജാമ്യം

കോൺഗ്രസ് അധ്യക്ഷ സ്ഥാനം ഔദ്യോഗികമായി രാജിവച്ചതായി അറിയിച്ചു കൊണ്ട് രാഹുൽ ഗാന്ധി ഇന്നലെ കത്ത് പുറത്ത് വിട്ടിരുന്നു. ലോക്‌സഭാ തെരഞ്ഞെടുപ്പിൽ കോൺഗ്രസിനേറ്റ കനത്ത പരാജയത്തെ തുടർന്നാണ് രാഹുൽ ഗാന്ധി പാർട്ടിയുടെ അധ്യക്ഷസ്ഥാനം ഒഴിഞ്ഞത്. തോൽവിയുടെ ഉത്തരവാദിത്വം ഏറ്റെടുക്കുന്നുവെന്നും ഭാവിയിലെ മുന്നേറ്റത്തിന് രാജി ആവശ്യമാണെന്നും രാഹുൽ രാജിക്കത്തിൽ വ്യക്തമാക്കിയിരുന്നു.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top