പുത്തന്‍ സാമ്പത്തിക പ്രതീക്ഷകള്‍ക്ക് തുടക്കം;ബജറ്റ് അവതരണം ആരംഭിച്ചു

രണ്ടാം മോദി സര്‍ക്കാറിന്റെ ബജറ്റ് അവതരണം ആരംഭിച്ചു. ധനമന്ത്രി നിര്‍മ്മല സീതാരാമനാണ് ഇന്ത്യയുടെ പുത്തന്‍ സാമ്പത്തിക പ്രതീക്ഷകള്‍ പാര്‍ലമെന്റില്‍ അവതരിപ്പിക്കുന്നത്.

അരനൂറ്റാണ്ടിനു ശേഷം ആദ്യമായാണ് ഒരു വനിത മന്ത്രി പാര്‍ലമെന്റില്‍ ബജറ്റ് അവതരിപ്പിക്കുന്നത്. 11 മണിക്ക് ആരംഭിച്ച ബജറ്റ് അവതരണത്തില്‍ പതിവ് ബ്രിട്ടീഷ് കീഴ് വഴക്കങ്ങള്‍ക്ക് മാറ്റം ചുവന്ന ബാഗില്‍ ഇന്ത്യയുടെ സാമ്പത്തിക പ്രതീക്ഷകളുമായി പാര്‍ലനെന്റിലേക്ക് മന്ത്രി എത്തിയത്.

സാമ്പത്തിക വികസനം, ഡിജിറ്റല്‍ ഇന്ത്യ ആരോഗ്യം, ട്രാന്‍ പോര്‍ട്ട് മേഖലയില്‍ ഡിജിറ്റല്‍ സംവിധാനം, പ്രകൃതി സൗഹാര്‍ദ്ദപരമായ വികസന പരിപാടികള്‍, ചെറുകിട-ഇടത്തരം മേഖലയിലെ തൊഴിലവസരം എന്നിവയാണ് ബജറ്റിലെ പ്രധാന നിര്‍ദ്ദേശങ്ങള്‍. റോയില്‍ മേഖലയില്‍ 50 കോടിയുടെ വികസന പരിപാടികളാണ് ലക്ഷ്യമിടുന്നത്.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top