Advertisement

റെയിൽവേ സ്‌റ്റേഷനിൽ ആത്മഹത്യക്ക് ശ്രമിച്ച വയോധികനെ രക്ഷിച്ച് സുരക്ഷാ ജീവനക്കാർ; വീഡിയോ

July 7, 2019
Google News 5 minutes Read

മുംബൈ റെയിൽവേ സ്റ്റേഷനിൽ ആത്മഹത്യക്ക് ശ്രമിച്ച വയോധികനെ സാഹസികമായി രക്ഷപെടുത്തി സുരക്ഷാ ജീവനക്കാർ. റെയിൽവേ ജീവനക്കാരായ എസ് എച്ച് മനോജിന്റേയും അശോകിന്റേയും സമയോചിതമായ ഇടപെടലാണ് വയോധികന്റെ ജീവൻ രക്ഷിച്ചത്. സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങൾ റെയിൽവേ ഉദ്യോഗസ്ഥർ പുറത്തുവിട്ടു.


വെള്ള വസ്ത്രം ധരിച്ചെത്തിയ വയോധികൻ ട്രെയിൻ വരുന്നതിന് തൊട്ടുമുൻപ് ട്രാക്കിലേക്ക് ഇറങ്ങുകയും ട്രാക്കിന് കുറുകെ കിടക്കുകയുമായിരുന്നു. സംഭവം കണ്ടുനിന്ന യാത്രക്കാർ ബഹളംവെയ്ക്കുകയും ഇതുകേട്ടെത്തിയ റെയിൽവേ സുരക്ഷാ ജീവനക്കാർ ട്രാക്കിലേക്ക് എടുത്തുചാടി വയോധികനെ രക്ഷിക്കുകയുമായിരുന്നു. ജീവനക്കാർ വയോധികനെ ട്രാക്കിൽനിന്ന് മാറ്റുമ്പോഴേക്കും ട്രെയിൻ സ്റ്റേഷനിൽ നിർത്തിയിരുന്നു.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here