മെ​സി​യെ മ​റി​ക​ട​ന്ന് ഛേത്രി; ​ഗോ​ൾ​വേ​ട്ട​യി​ൽ ര​ണ്ടാം സ്ഥാ​ന​ത്ത്

ദേ​ശീ​യ ടീ​മി​നാ​യു​ള്ള ഗോ​ൾ​വേ​ട്ട​യി​ൽ അ​ർ​ജ​ൻ്റീനയുടെ സൂ​പ്പ​ർ താ​രം ല​യ​ണ​ൽ മെ​സി​യെ മ​റി​ക​ട​ന്ന് ഇ​ന്ത്യ​ൻ താ​രം സു​നി​ൽ ഛേത്രി. ​ഇ​ന്‍റ​ർ​കോ​ണ്ടി​നെ​ന്‍റ​ൽ ടൂ​ർ​ണ​മെ​ന്‍റി​ൽ ത​ജി​ക്കി​സ്ഥാ​നെ​തി​രേ നാ​ലാം മി​നി​റ്റി​ൽ നേ​ടി​യ ഗോ​ളാ​ണ് നി​ല​വി​ൽ ക​ളി​ക്കു​ന്ന താ​ര​ങ്ങ​ളു​ടെ പ​ട്ടി​ക​യി​ൽ ഛേത്രി​യെ മു​ന്നി​ലെ​ത്തി​ച്ച​ത്. പെനൽട്ടി സ്പോട്ടിൽ നിന്നും പ​നേ​ങ്ക കി​ക്കി​ലൂ​ടെ​യാ​യി​രു​ന്നു ഛേത്രി​യു​ടെ ഗോ​ൾ.

108 മ​ത്സ​ര​ങ്ങ​ളി​ൽ​നി​ന്ന് 69 ഗോ​ളു​ക​ളാ​ണ് ഇ​ന്ത്യ​ൻ ടീ​മി​നാ​യി ഛേത്രി​യു​ടെ പേ​രി​ലു​ള്ള​ത്. 136 മ​ത്സ​ര​ങ്ങ​ൾ ക​ളി​ച്ച മെ​സി​യു​ടെ പേ​രി​ൽ 68 ഗോ​ളു​ക​ളും. 88 ഗോ​ളു​ക​ൾ നേ​ടി​യ പോ​ർ​ച്ചു​ഗീ​സ് താ​രം ക്രി​സ്റ്റ്യ​നോ റൊ​ണാ​ൾ​ഡോ​യാ​ണ് ദേ​ശീ​യ ടീ​മി​നാ​യു​ള്ള ഗോ​ൾ​നേ​ട്ട​ത്തി​ൽ മു​ന്നി​ൽ.

ദേ​ശീ​യ ടീ​മി​നാ​യി കൂ​ടു​ത​ൽ ഗോ​ൾ നേ​ടി​യ​വ​രു​ടെ പ​ട്ടി​ക​യി​ൽ 18-ാം സ്ഥാ​ന​ത്താ​ണ് ഛേത്രി. ​കൂ​ടു​ത​ൽ ഗോ​ൾ നേ​ടി​യ​വ​രു​ടെ പ​ട്ടി​ക​യി​ൽ ക്രി​സ്റ്റ്യാ​നോ ര​ണ്ടാം സ്ഥാ​ന​ത്തും മെ​സി 20-ാം സ്ഥാ​ന​ത്തു​മാ​ണ്.

ഇ​റാ​ന്‍റെ ഇ​തി​ഹാ​സ​താ​രം അ​ലി ദേ​യി​യാ​ണ് ലോ​ക​ത്തെ ഏ​റ്റ​വും മി​ക​ച്ച ഗോ​ൾ വേ​ട്ട​ക്കാ​രി​ൽ ഒ​ന്നാ​മ​ത്. 109 ഗോ​ളു​ക​ളാ​ണ് അ​ലി ദേ​ശീ​യ ടീ​മി​ന് വേ​ണ്ടി നേ​ടി​യ​ത്. ഹം​ഗ​റി​യു​ടെ ഫ്രാ​ങ്ക് പു​ഷ്കാ​സ് ആ​ണ് മൂ​ന്നാ​മ​ത്. ലോ​ക​ഫു​ട്ബോ​ൾ ഇ​തി​ഹാ​സം ബ്ര​സീ​ലി​ന്‍റെ പെ​ലെ പ​ട്ടി​ക​യി​ൽ എ​ഴാം സ്ഥാ​ന​ത്താ​ണ്. 77 ഗോ​ളു​ക​ളാ​ണ് പെ​ലെ ദേ​ശീ​യ ടീ​മി​നു​വേ​ണ്ടി നേ​ടി​യ​ത്.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top