വൈദികർ ഉന്നയിച്ച പ്രശ്നങ്ങൾ സഭാ സിനഡ് ചർച്ച ചെയ്യും : ജേക്കബ് മനത്തോടത്ത്

വൈദികർ ഉന്നയിച്ച പ്രശ്നങ്ങൾ സഭാ സിനഡ് ചർച്ച ചെയ്യുമെന്ന് എറണാകുളം-അങ്കമാലി അതിരൂപതയുടെ മുൻ അപ്പോസ്തലിക്ക് അഡ്മിനിസ്ട്രേറ്റർ ബിഷപ്പ് ജേക്കബ് മനത്തോടത്ത്. സഹായമെത്രാൻ സെബാസ്റ്റ്യൻ എടയന്ത്രത്തുമായി ബിഷപ്പ് മത്തോടത്ത് കൂടിക്കാഴ്ച നടത്തി. കർദ്ദിനാൾ മാർ ജോർജ് ആലഞ്ചേരിയുടെ അനുനയ നീക്കങ്ങളോടുള്ള നിലപാട് സംബന്ധിച്ച തീരുമാനമെടുക്കാനാണ് ഇരുവരും ചർച്ച നടത്തിയത്.

എറണാകുളം‌ – അങ്കമാലി അതിരൂപതയിലെ പ്രശ്‌നങ്ങൾക്ക് സിനഡിലൂടെ പരിഹാരം കാണാനാകുമെന്ന് റോമിൽ നിന്ന് മടങ്ങിയെത്തിയ മുൻ അപ്പസ്തലിക് അഡ്മിനിസ്ട്രേറ്റർ ജേക്കബ്ബ് മനത്തോടത്ത് പറഞ്ഞു. അടുത്ത മാസം 19 ന് ചേരുന്ന സഭാ സിനഡിന്റെ പ്രധാന അജണ്ട ഇതാണ്. പ്രശ്നങ്ങൾ പരിഹരിക്കാൻ സിനഡിനെ വത്തിക്കാൻ ചുമതലപ്പെടുത്തിയിട്ടുണ്ട്. വൈദികരുടെ വികാരം സിനഡ് പരിഗണിക്കും

ഭൂമിയിടപാടിലെ അന്വേഷണ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലുള്ളതല്ല അച്ചടക്ക നടപടിയെന്ന് മനത്തോടത്ത് ആവർത്തിച്ചു. സഹായമെത്രാന്മാർക്കെതിരെയുള്ള നടപടിക്കെതിരെ വൈദികർ പ്രതിഷേധം കടുപ്പിച്ചതിനെ തുടർന്ന് സഭാ നേതൃത്വം അനുനയ നീക്കം ആരംഭിച്ചിരുന്നു. പദവി ഇല്ലാതെ സഹായമെത്രാന്മാർക്ക് ബിഷപ്പ് ഹൗസിൽ താമസിക്കാം എന്നായിരുന്നു കർദ്ദിനാൾ മുന്നോട്ടുവച്ച അനുനയ നിർദ്ദേശം. ഇക്കാര്യത്തിൽ എന്ത് നിലപാട് സ്വീകരിക്കണമെന്ന ആശയക്കുഴപ്പത്തിലാണ് കർദ്ദിനാൾ വിരുദ്ധപക്ഷം. ഇതിനിടെ വിമത പക്ഷത്തെ അൽമായരുടെ യോഗം വൈകിട്ട് കൊച്ചിയിൽ ചേരും. സഹായമെത്രാന്മാരെ പുറത്താക്കിയ നടപടിക്കെതിരെയാണ് പ്രതിഷേധം.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top