Advertisement

കോപ്പയിൽ നാളെ കലാശപ്പോര്; ബ്രസീലും പെറുവും കൊമ്പു കോർക്കും

July 7, 2019
Google News 0 minutes Read

കോപ്പ അമേരിക്ക ഫൈനലിൽ നാളെ ആതിഥേയരായ ബ്രസീൽ പെറുവിനെ നേരിടും. ഇന്ത്യൻ സമയം പുലർച്ചെ 1.30നാണ് മത്സരം. ഏഴ് പതിറ്റാണ്ടുകളോളമായി ബ്രസീൽ ഫുട്ബോളിൻ്റെ ഏറ്റവും വലിയ വേദനയുടെ ഓർമ്മകൾ തങ്ങി നിൽക്കുന്ന മറക്കാനയിലാണ് മത്സരം. സെമിയിൽ അർജൻ്റീനയെ മടക്കമില്ലാത്ത രണ്ട് ഗോളുകൾക്ക് കീഴടക്കിയാണ് ബ്രസീൽ കലാശപ്പോരിലേക്ക് ടിക്കറ്റെടുത്തത്. പെറു നിലവിലെ ചാമ്പ്യൻമാരായ ചിലിയെ മറുപടിയില്ലാത്ത മൂന്ന് ഗോളുകൾക്ക് വീഴ്ത്തി.

2007 നു ശേഷം ഒരു സുപ്രധാന കിരീടം പോലും നേടാൻ സാധിക്കാത്ത ബ്രസീലിന് സ്വന്തം നാട്ടിൽ നടക്കുന്ന കോപ്പ ഒരു വലിയ അവസരമാണ്. ടിറ്റെയുടെ കീഴിൽ മികച്ച പ്രകടനങ്ങൾ കാഴ്ച വെക്കുന്ന ബ്രസീൽ കിരീടത്തോടെ മടങ്ങാൻ തന്നെയാവും നാളെ ഇറങ്ങുക. നെയ്മറുടെ അഭാവത്തിലും മികച്ച കളി കാഴ്ച വെക്കുന്ന കാനറികൾ ഇതുവരെ ഒരു ഗോൾ പോലും വഴങ്ങിയിട്ടില്ല. 10 ഗോളുകൾ അവർ സ്കോർ ചെയ്തു കഴിഞ്ഞു.

അതേ സമയം, വിംഗർ വില്ല്യൻ നാളെ കളിക്കില്ല. പരിക്കേറ്റ വില്ല്യൻ്റെ അഭാവം അവർക്ക് തിരിച്ചടിയാകുമെന്നുറപ്പ്. സ്വന്തം നാട്ടിൽ നടന്ന നാല് കോപ്പ അമേരിക്കകളും വിജയിച്ച ബ്രസീൽ അത് ആവർത്തിക്കാനുള്ള ഒരുക്കത്തിലാണ്.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here