Advertisement

മീനച്ചിലാറ്റിൽ കണ്ടെത്തിയ മൃതദേഹം തിരിച്ചറിഞ്ഞു

July 7, 2019
Google News 1 minute Read

പാലാ ഭരണങ്ങാനത്ത് മീനച്ചിലാറ്റിൽ കണ്ടെത്തിയ മൃതദേഹം തിരിച്ചറിഞ്ഞു. ഭരണങ്ങാനം കിഴപറയാർ വെട്ടിക്കൽ സാബു കുമാറിന്റെ മൃതദേഹമാണ് ഭരണങ്ങാനം തറപ്പേൽകടവിന് സമീപം മാലിന്യത്തിൽ തടഞ്ഞ നിലയിൽ കാണപ്പെട്ടത്. സാബുവിനെ കാണാതായിട്ട് മൂന്നുദിവസം പിന്നിട്ടിരുന്നു.

പള്ളിക്കത്തോട്ടിലായിരുന്നു സാബു താമസിച്ചിരുന്നത്. മൃതദേഹത്തിന് രണ്ട് ദിവസത്തിലധികം പഴക്കമുണ്ടെന്നാണ് നിഗമനം. പൊലീസും ഫയർഫോഴ്‌സും സ്ഥലത്തെത്തി മേൽ നടപടികൾ സ്വീകരിച്ചു.

Read Also : ഭരണങ്ങാനത്ത് അജ്ഞാത മൃതദേഹം കണ്ടെത്തി

കുടുംബപ്രശ്‌നങ്ങളെ തുടർന്നുള്ള മാനസികവിഷമം മൂലം ആത്മഹത്യ ചെയ്യുകയായിരുന്നുവെന്നാണ് പ്രാഥമിക നിഗമനം.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here