ഇന്തോനേഷ്യയിൽ വൻ ഭൂചലനം; സുനാമി മുന്നറിയിപ്പ്

വ​ൻ ഭൂ​ക​മ്പത്തെ തു​ട​ർ​ന്ന് ഇ​ന്തോ​നേ​ഷ്യ​യി​ൽ സു​നാ​മി മു​ന്ന​റി​യി​പ്പ്. റി​ക്ട​ർ സ്കെ​യി​ലി​ൽ 6.9 രേ​ഖ​പ്പെ​ടു​ത്തി​യ ഭൂ​ച​ല​നമാണ് ഇന്തോനേഴ്യയിൽ അനുഭവപ്പെട്ടത്.

സു​ല​വേ​സി​ക്കും മാ​ലു​ക്കു​വി​നും ഇ​ട​യി​ൽ മൊ​ളു​ക്ക ക​ട​ലി​ൽ 24 കി​ലോ​മീ​റ്റ​ർ ആ​ഴ​ത്തി​ലാ​യി​രു​ന്നു ഭൂ​ച​ല​ന​ത്തി​ന്‍റെ പ്ര​ഭ​വ​കേ​ന്ദ്ര​മെ​ന്ന് യു​എ​സ് ജി​യോ​ള​ജി​ക്ക​ൽ സ​ർ​വേ റി​പ്പോ​ർ​ട്ട് അ​റി​യി​ച്ചു.

ഭൂകമ്പത്തിൽ ആ​ള​പാ​യ​മോ നാ​ശ​ന​ഷ്ട​മോ റി​പ്പോ​ർ​ട്ട് ചെ​യ്തി​ട്ടി​ല്ല.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top
More