Advertisement

രണ്ടിനു പകരം നാലടിച്ച് താജിക്കിസ്ഥാൻ; ഇന്ത്യക്ക് ദയനീയ തോൽവി

July 7, 2019
Google News 1 minute Read

ഇൻ്റർകോണ്ടിനൻ്റൽ കപ്പിലെ ആദ്യ മത്സരത്തിൽ ആതിഥേയരായ ഇന്ത്യക്ക് ദയനീയ തോൽവി. രണ്ടിനെതിരെ നാലു ഗോളുകൾക്കാണ് താജിക്കിസ്ഥാൻ ഇന്ത്യയെ തകർത്തത്. ഇന്ത്യ ആദ്യ പകുതിയിൽ അടിച്ച രണ്ട് ഗോളുകൾക്ക് രണ്ടാം പകുതിയിൽ നാലു ഗോളുകൾ കൊണ്ട് മറുപടി പറഞ്ഞാണ് അവർ വിജയിച്ചത്. 56′, 58′, 71′, 74 മിനിട്ടുകളിലായിരുന്നു താജിക്കിസ്ഥാൻ ഇന്ത്യൻ വല തുളച്ചത്.

ഇന്ത്യയുടെ ദുർബലമായ പ്രതിരോധം തുറന്നു കാട്ടുന്നതായിരുന്നു രണ്ടാം പകുതി. ആദ്യ പകുതിയിൽ ഇന്ത്യക്കുണ്ടായിരുന്ന ഭാഗ്യം രണ്ടാം പകുതിയിൽ ലഭിച്ചില്ല. ഇന്ത്യൻ പ്രതിരോധ നിരയുടെ ദൗർബല്യവും പരിചയക്കുറവും സമർത്ഥമായി ഉപയോഗിച്ച താജിക്കിസ്ഥാൻ ഇന്ത്യയെ തകർത്തു കളഞ്ഞു.

ആദ്യ പകുതിയിൽ സുനിൽ ഛേത്രി നേടിയ ഇരട്ട ഗോളുകൾക്കാണ് ഇന്ത്യ മുന്നിലെത്തിയത്.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here