Advertisement

യൂത്ത് കോൺഗ്രസ് അഖിലേന്ത്യ അധ്യക്ഷൻ കേശവ് ചന്ദ് യാദവ് രാജിവെച്ചു

July 7, 2019
Google News 0 minutes Read

യൂത്ത് കോൺഗ്രസ് അഖിലേന്ത്യ അധ്യക്ഷൻ കേശവ് ചന്ദ് യാദവ് രാജിവെച്ചു. ലോക്‌സഭാ തെരെഞ്ഞെടുപ്പിലെ തോൽവിയുടെ ഉത്തരവാദിത്തം ഏറ്റെടുത്താണ് രാജി. രാഹുൽ ഗാന്ധിയുടെ പേരാട്ടത്തിന് ഒപ്പമാണ് താനെനും ഉത്തരവാദിത്വമുള്ള കോൺഗ്രസ് പ്രവർത്തകനായി തുടരുമെന്നും കേശവ് ചന്ദ് രാഹുൽ ഗാന്ധിയ്ക്ക് അയച്ച രാജി കത്തിൽ പറയുന്നു.

2018 മെയിലാണ് ഉത്തർപ്രദേശുകാരനായ കേശവ് ചന്ദ് യാദവിനെ യൂത്ത് കോൺഗ്രസ് അധ്യക്ഷനായി നിയമിച്ചത്. നേരത്തെ യൂത്ത് കോൺഗ്രസ് അഖിലേന്ത്യ ജനറൽ സെക്രട്ടറിയായിരുന്നു. പഞ്ചാബ്, ഹരിയാന, ചത്തീസ്ഗഢ് എന്നിവിടങ്ങളിലെ സംഘടനാ ചുമതലകളും വഹിച്ചിരുന്നു.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here