Advertisement

അവസാന ലിസ്റ്റിൽ നിന്ന് അനസ് പുറത്ത്; ജോബിയും ജിംഗനും ബെഞ്ചിൽ: താജിക്കിസ്ഥാനെതിരായ ടീമിനെ പ്രഖ്യാപിച്ച് സ്റ്റിമാച്

July 7, 2019
Google News 0 minutes Read

താജിക്കിസ്ഥാനെതിരായ ഇൻ്റർകോണ്ടിനൻ്റൽ കപ്പിനുള്ള 23 അംഗ ടീമിനെ പ്രഖ്യാപിച്ച് പരിശീലകൻ ഇഗോർ സ്റ്റിമാച്. 25 അംഗ പട്ടികയിൽ നിന്നും അനസ് എടത്തൊടിക, പ്രണോയ് ഹോൾഡർ എന്നിവർ പുറത്തായി. ജോബി ജസ്റ്റിനും സന്ദേശ് ജിംഗനും സബ്സ്റ്റിറ്റ്യൂട്ട് ലിസ്റ്റിലാണ്. സഹൽ അബ്ദുൽ സമദ് ഫസ്റ്റ് ഇലവനിലുണ്ട്.

ആദിൽ ഖാൻ, രാഹുൽ ഭേക്കെ എന്നിവർക്കൊപ്പം മുൻ ഇന്ത്യൻ ആരോസ് യുവതാരം നരേന്ദർ ഗെഹ്‌ലോട്ടും ചേർന്നാണ് ഇന്ത്യൻ പ്രതിരോധത്തിന് ചുക്കാൻ പിടിക്കുക. മൂന്നു ദിവസങ്ങൾക്കു മുൻപ് നരേന്ദറിനെ ജംസഹ്ഡ്പൂർ സൈൻ ചെയ്തിരുന്നു. സഹലിനൊപ്പം അനിരുദ്ധ ഥാപ്പ, ഉദാന്ത സിംഗ്, മന്ദർ റാവു ദേശായി തുടങ്ങിയവർ മധ്യനിരയിൽ ഇറങ്ങും. സുനിൽ ഛേത്രിയാണ് ആക്രമണത്തിനു നേതൃത്വം നൽകുക.

ഇന്ന് രാത്രി എട്ടു മണി മുതലാണ് മത്സരം.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here