Advertisement

ഉപതെരഞ്ഞെടുപ്പിൽ കോൺഗ്രസ് സിക്‌സറടിക്കുമെന്ന് മുല്ലപ്പള്ളി രാമചന്ദ്രൻ

July 7, 2019
Google News 0 minutes Read

കേരളത്തിൽ നടക്കാനിരിക്കുന്ന നിയമസഭ ഉപതെരഞ്ഞെടുപ്പിൽ കോൺഗ്രസ് സിക്‌സറടിക്കുമെന്ന് കെപിസിസി അധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രൻ. രാഹുൽ ഗാന്ധിയുടെ രാജി കോൺഗ്രസ് പുനഃസംഘടനയെ ബാധിക്കില്ലെന്നും എത്രയും വേഗത്തിൽ ഇത് സംബന്ധിച്ച നടപടികൾ പൂർത്തിയാക്കുമെന്നും അദ്ദേഹം പറഞ്ഞു. മാധ്യമങ്ങളോടാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.

കെപിസിസി. രാഷ്ട്രീയകാര്യ സമിതി യോഗത്തിന് മുന്നോടിയായാണ് മുല്ലപ്പള്ളി മാധ്യമങ്ങളെ കണ്ടത്. ഞായറാഴ്ച ചേരുന്ന രാഷ്ട്രീയകാര്യ സമിതി യോഗത്തിൽ കോൺഗ്രസ് പുനഃസംഘടനയാണ് പ്രധാന അജണ്ട.

കെ മുരളീധരൻ, അടൂർ പ്രകാശ്, ഹൈബി ഈഡൻ, എ എം ആരിഫ് എന്നിവർ ലോക്‌സഭയിലേക്ക് വിജയിച്ചതോടെയാണ് നിയമസഭയിലേക്ക് ഉപതെരഞ്ഞെടുപ്പ് വേണ്ടിവന്നിരിക്കുന്നത്. കെ എം മാണിയുടെ വിയോഗത്തെ തുടർന്ന് പാലായിലും പി ബി അബ്ദുൾ റസാഖിന്റെ മരണത്തെ തുടർന്ന് മഞ്ചേശ്വരത്തും ഉപതെരഞ്ഞെടുപ്പ് നടക്കുന്നുണ്ട്.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here