മെഡിക്കൽ ഫീസ് ഘടന ചോദ്യം ചെയ്ത് സ്വാശ്രയ മാനേജ്‌മെന്റുകൾ സുപ്രീംകോടതിയിൽ

Supreme Court favors Live Streaming Of Court Hearing

മെഡിക്കൽ ഫീസ് ഘടന ചോദ്യം ചെയ്ത് സ്വാശ്രയ മാനേജ്‌മെന്റുകൾ സുപ്രീംകോടതിയെ സമീപിച്ചു. മെറിറ്റ് സീറ്റുകൾക്ക് 12 മുതൽ 15 ലക്ഷം രൂപ വരെ ഫീസ് നിശ്ചയിക്കണമെന്നാണ് ആവശ്യം. ഹർജി അടിയന്തിരമായി പരിഗണിക്കണമെന്ന് നാളെയോ മറ്റന്നാളോ സുപ്രീംകോടതിയിൽ ആവശ്യപ്പെടും.

മെറിറ്റ് സീറ്റുകളുടെ ഫീസ് ആറു ലക്ഷത്തി പതിനാറായിരം രൂപയായി നിശ്ചയിച്ച ഫീസ് നിർണയ സമിതിയുടെ തീരുമാനത്തെയാണ് മെഡിക്കൽ മാനേജുമെന്റുകൾ സുപ്രീംകോടതിയിൽ ചോദ്യം ചെയ്യുന്നത്. മെറിറ്റ് സീറ്റുകൾക്ക് 12 മുതൽ 15 ലക്ഷം രൂപ വരെയായി ഫീസ് നിശ്ചയിക്കണം. എൻ.ആർ.എ സീറ്റിന്റെ ഫീസ് മുപ്പത് ലക്ഷമായി ഉയർത്തണം. ഫീസ് വിഷയത്തിൽ നൽകിയിട്ടുള്ള അപ്പീലിൽ ഹൈക്കോടതിയുടെ അന്തിമ തീരുമാനമുണ്ടാകുന്നത് വരെ കൗൺസിലിങ് ആരംഭിക്കരുത്. അതിനു സാധ്യമല്ലെങ്കിൽ സുപ്രീംകോടതി കഴിഞ്ഞതവണ നിശ്ചയിച്ച ഫീസിൽ പ്രവേശനം നടത്താൻ അനുവദിക്കണമെന്നും കേരളാ പ്രൈവറ്റ് മെഡിക്കൽ മാനേജ്‌മെന്റ് അസോസിയേഷൻ ഹർജിയിൽ ആവശ്യപ്പെട്ടു. ആവശ്യം അടിയന്തരമായി പരിഗണിക്കണമെന്ന് വരും ദിവസങ്ങളിൽ മെഡിക്കൽ മാനേജുമെന്റുകൾ ആവശ്യപ്പെടും.നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ
നിങ്ങളുടെ Facebook Messenger ൽ
Free Subscribe to Messenger Alerts
Top
More