Advertisement

ഡോ.ജെ. രാജ്‌മോഹൻ പിള്ള രചിച്ച ‘സിദ്ധാർത്ഥൻ’ നോവലിന് വയലാർ സാഹിത്യ പുരസ്‌ക്കാരം

July 7, 2019
Google News 1 minute Read

ഡോ.ജെ രാജ്‌മോഹൻ പിള്ള രചിച്ച ‘സിദ്ധാർത്ഥൻ’ എന്ന നോവലിന് വയലാർ സാഹിത്യ പുരസ്‌ക്കാരം.

ബ്രിട്ടാനിയ ചെയർമാനും സഹോദരനുമായിരുന്ന രാജൻ പിള്ളയുടെ അനുഭവങ്ങളുടെയും അദ്ദേഹം പറഞ്ഞ കഥകളുടെയും അടിസ്ഥാനത്തിൽ രചിച്ച ‘സിദ്ധാർത്ഥൻ’ മനുഷ്യ ജീവിതത്തിൻറെ ആഴങ്ങളിലേക്കും സമസ്യകളിലേക്കും നയിക്കുന്ന അപൂർവ്വ രചനയാണെന്ന് അവാർഡ് കമ്മിറ്റി വിലയിരുത്തി.

ഇന്ന് വൈകുന്നേരം ആറുമണിക്ക് കൊല്ലം നാണി ഹോട്ടലിൽ നടക്കുന്ന ചടങ്ങിൽ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല , കൊല്ലം മേയർ അഡ്വ. വി രാജേന്ദ്ര ബാബുവിന് നൽകി ‘സിദ്ധാർത്ഥൻ’ പ്രകാശനം ചെയ്യും.

വ്യവസായ പ്രമുഖനും കൊല്ലം പബ്ലിക് ലൈബ്രറി സെക്രട്ടറിയുമായ കെ രവീന്ദ്രനാഥൻ നായർക്ക് ഡോ.രാജ്‌മോഹൻ പിള്ള പുസ്തകം സമർപ്പിക്കും.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here