കഴിഞ്ഞ രണ്ട് മാസങ്ങൾ കൊണ്ട് വിനോദ സഞ്ചാരികൾ മണാലിയിൽ ഉപേക്ഷിച്ചത് 2000 ടൺ മാലിന്യം

വിനോദ സഞ്ചാരികൾക്ക് ഏറെ പ്രിയപ്പെട്ട ടൂറിസ്റ്റ് സ്പോട്ടാണ് ഹിമാചൽ പ്രദേശിലെ മണാലി. എണ്ണമറ്റ സഞ്ചാരികളാണ് ഇവിടം സന്ദർശിക്കാനെത്തുന്നത്. എന്നാൽ പാർക്കിംഗ് സ്ഥല ദൗർലഭ്യവും ഹോട്ടൽ റൂമുകളുടെ അഭാവവും മണാലിയെ മലിനമാക്കുന്നു എന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.

കഴിഞ്ഞ രണ്ട് മാസങ്ങളിൽ മണാലി സന്ദർശിച്ചത് ഏകദേശം 10 ലക്ഷത്തിനു മുകളിൽ വിനോദസഞ്ചാരികളാണെന്നാണ് റിപ്പോർട്ട്. ഈ വിനോദസഞ്ചാരികൾ അവിടെ ഉപേക്ഷിച്ചത് 2000 ടൺ മാലിന്യമാണ്. സ്വന്തം മാലിന്യ നിർമാർജന പ്ലാൻ്റ് ഇല്ലാത്തതു കൊണ്ട് തന്നെ രംഗരിയിൽ നിന്നും ആളുകൾ വന്ന് ഈ മാലിന്യം നീക്കം ചെയ്യേണ്ട അവസ്ഥയാണ്.

ദിനം പ്രതി മാലിന്യങ്ങൾ അധികരിക്കുന്നതു കൊണ്ട് തന്നെ അധികൃതർ മണാലിയിൽ ഒരു മാലിന്യ നിർമാർജന പ്ലാൻ്റ് നിർമിക്കാനുള്ള തയ്യാറെടുപ്പിലാണ്.


‘24’ ഇപ്പോള്‍ ടെലിഗ്രാമിലും ലഭ്യമാണ്
വാര്‍ത്തകള്‍ക്കും പുതിയ അപ്‌ഡേറ്റുകള്‍ക്കുമായി ‘ടെലിഗ്രാം ചാനല്‍’ സബ്‌സ്‌ക്രൈബ് ചെയ്യുക.
Join us on Telegram
Top