ബത്തേരി നഗരസഭയെ പച്ചപ്പണിയിക്കാന്‍ അധികൃതര്‍

വയനാട് സുല്‍ത്താന്‍ ബത്തേരിയില്‍ ഇനി വീട് വെക്കാന്‍ അനുമതി കിട്ടണമെങ്കില്‍ രണ്ട് വൃക്ഷതൈകള്‍ നടാനുളള സ്ഥലം കൂടി കണ്ടെത്തണം. കംപ്ലിഷന്‍ സര്‍ട്ടിഫിക്കറ്റ് നല്‍കാനുളള പരിശോധനകള്‍ക്കായി ഉദ്യോഗസ്ഥരെത്തുമ്പോള്‍ നട്ട തൈകള്‍ ഇവരെ കാണിക്കുകയും വേണം. പ്രതിവര്‍ഷം ശരാശരി 1300 കെട്ടിട നിര്‍മ്മാണ അപേക്ഷകള്‍ ലഭിക്കുന്ന ബത്തേരി നഗരസഭയെ അഞ്ച് വര്‍ഷംകൊണ്ട് പച്ചപ്പണിയിക്കുകയാണ് ലക്ഷ്യം. ജനങ്ങളില്‍ പക്ഷേ ഈ തീരുമാനം അടിച്ചേല്‍പ്പിക്കില്ലെന്നാണ് നഗരസഭ പറയുന്നത്.

നഗര സൗന്ദര്യവല്‍ക്കരണവും ശുചിത്വവും കൊണ്ട് ഇതര പ്രദേശത്തുകാരെപ്പോലും അത്ഭുതപ്പെടുത്തിയ സുല്‍ത്താന്‍ ബത്തേരി നഗരസഭ മറ്റൊരു മാതൃകാ പദ്ധതിക്ക് കൂടി തുടക്കമിടുകയാണ്. നഗരസഭയ്ക്ക് കീഴിലെ പ്രദേശങ്ങളില്‍ വീടുവെക്കണമെങ്കില്‍ നിര്‍മ്മാണത്തിനുളള പ്ലാനിനൊപ്പം ഇനി രണ്ട് ഫലവൃക്ഷതൈകള്‍ നടാനുളള സ്ഥലം കൂടി രേഖപ്പെടുത്തണം. കംപ്ലിഷന്‍ സര്‍ട്ടിഫിക്കറ്റ് നല്‍കാനുളള പരിശോധനക്ക് ഉദ്യോഗസ്ഥര്‍ വീട്ടിലത്തുമ്പോള്‍, നട്ട തൈകള്‍ കാണിച്ച് കൊടുക്കുകയും വേണം.

പുതിയ തീരുമാനം ജനങ്ങള്‍ക്ക് മേല്‍ അടിച്ചേല്‍പ്പിക്കില്ല.മറിച്ച് മികച്ച പ്രതികരണമാണ് ആളുകളില്‍ നിന്ന് ലഭിക്കുന്നത്. പ്രതിവര്‍ഷം 1300ഓളം നിര്‍മ്മാണ അപേക്ഷകള്‍ ലഭിക്കുന്ന ബത്തേരി നഗരസഭയെ അഞ്ച് വര്‍ഷംകൊണ്ട് ഹരിതാഭമാക്കുകയാണ് പദ്ധതിയുടെ ലക്ഷ്യം.


‘24’ ഇപ്പോള്‍ ടെലിഗ്രാമിലും ലഭ്യമാണ്
വാര്‍ത്തകള്‍ക്കും പുതിയ അപ്‌ഡേറ്റുകള്‍ക്കുമായി ‘ടെലിഗ്രാം ചാനല്‍’ സബ്‌സ്‌ക്രൈബ് ചെയ്യുക.
Join us on Telegram
Top