അടിസ്ഥാന സൗകര്യങ്ങളില്ലാതെ കോഴിക്കോട് കെഎസ്ആര്‍ടിസി ടെര്‍മിനല്‍

കോഴിക്കോട് കെഎസ്ആര്‍ടിസി ബസ് ടെര്‍മിനലില്‍ അടിസ്ഥാന സൗകര്യങ്ങള്‍ യാത്രക്കാര്‍ക്ക് ഇല്ലാതാകുമ്പോള്‍ സര്‍ക്കാര്‍ നഷ്ടപ്പെടുന്നത് കോടികളാണ് . 14 നിലകളോടെയുള്ള ബഹുനിലക്കെട്ടിടം ഉപയോഗശൂന്യമായാണ് കിടക്കുന്നത്. സര്‍ക്കാര്‍ ഇടപെടല്‍ വൈകാതെ ഉണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നതായി കോഴിക്കോട് എംഎല്‍എ എ പ്രദീപ്കുമാര്‍ പറഞ്ഞു

അത്യാധുനിക ഷോപ്പിങ് കോംപ്ലകസോടെ വരുമാനം കൂട്ടാന്‍ വേണ്ടിയായിരുന്നു കെഎസ്ആര്‍ടിസി നാലു വര്‍ഷങ്ങള്‍ക്കു മുമ്പ് ബസ്സ് ടെര്‍മിനല്‍ പൊതുജനങ്ങള്‍ക്ക് തുറന്ന കൊടുത്തത്. മലബാറിലെ തന്നെ ഏറ്റവും വലിയ കെഎസ്ആര്‍ടിസി ടെര്‍മിലാണിത്. എന്നാല്‍ ടെര്‍മിനലില്‍ എത്തുന്ന യാത്രക്കാര്‍ക്കും ജീവനക്കാര്‍ക്കും വേണ്ടിയുള്ള അടിസ്ഥാനസൗകര്യങ്ങള്‍ പൂര്‍ണതയില്‍ വന്നിട്ടില്ല . ടെര്‍മിനലിന്റെ ഉദ്ഘാടനത്തിനുശേഷം പല ടെന്‍ഡറുകള്‍ വന്നെങ്കിലും പലതും നിയമക്കുരുക്കില്‍ അകപ്പെട്ടത് വികസനത്തിന് വിലങ്ങുതടിയായി. നിലവില്‍ നിയമക്കുരുക്ക് വഴിമാറിയെങ്കിലും സര്‍ക്കാരിന്റെ ടെന്‍ഡര്‍ അംഗീകാരത്തിന് കാത്തിരിക്കുകയാണെന്നാണ് കോഴിക്കോട് എംഎല്‍എ എ പ്രദീപ് കുമാര്‍ പറഞ്ഞു.

ദീര്‍ഘദൂര സര്‍വീസുകള്‍ അടക്കം ദിനംപ്രതി 974 ബസ്സുകളാണ് കോഴിക്കോട് കെഎസ്ആര്‍ടിസി സ്റ്റാന്‍ഡില്‍ എത്തുന്നത്.  ജീവനക്കാര്‍ക്കും യാത്രക്കാര്‍ക്കും ഭക്ഷണം പോലും യാതൊരു സൗകര്യവും ഇവിടെ ഇല്ല. സര്‍ക്കാര്‍ കാലതാമസമില്ലാതെ ടെന്‍ഡറുകള്‍ക്ക് അനുമതി നല്‍കിയില്ലെങ്കില്‍ കോഴിക്കോട് കെഎസ്ആര്‍ടിസി ടെര്‍മിനലില്‍ എത്തുന്ന യാത്രക്കാരുടെ ബുദ്ധിമുട്ട് തുടര്‍ക്കഥയാകും ഒപ്പം സര്‍ക്കാരിന് നഷ്ടപ്പെടുന്നത് കോടികളും.നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ
നിങ്ങളുടെ Facebook Messenger ൽ
Free Subscribe to Messenger Alerts
Top
More