Advertisement

പേടിപ്പിക്കാനായി വിനയൻ വീണ്ടുമെത്തുന്നു; ‘ആകാശഗംഗ 2’ ടീസർ പുറത്ത്

July 20, 2019
Google News 1 minute Read

മലയാളത്തിലെ പ്രേതപ്പടങ്ങളിൽ ഏറ്റവും ശ്രദ്ധേയമായ പേരുകളിൽ ഒന്നാണ് ആകാശഗംഗ. വിനയൻ സംവിധാനം ചെയ്ത ആകാശഗംഗയുടെ രണ്ടാം ഭാഗം തീയറ്ററുകളിലെത്തുകയാണ്. ‘ആകാശഗംഗ 2’ എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിൻ്റെ ടീസർ പുറത്തായിട്ടുണ്ട്. ഭയപ്പെടുത്തുന്ന നിമിഷങ്ങൾ അടങ്ങിയ ഉദ്വേഗജനകമായ ടീസർ ആണ് റിലീസ് ചെയ്തിരിക്കുന്നത്.

പുതുമുഖം ആരതിയാണ് നായിക. രമ്യാ കൃഷ്ണന്‍, ശ്രീനാഥ് ഭാസി, വിഷ്ണു വിനയ്, വിഷ്ണു ഗോവിന്ദ്, സലിം കുമാര്‍, ഹരീഷ് കണാരന്‍, ധര്‍മ്മജന്‍ ബോള്‍ഗാട്ടി, രാജാമണി, ഹരീഷ് പേരടി, സുനില്‍ സുഗത, ഇടവേള ബാബു, റിയാസ്, സാജു കൊടിയന്‍, നസീര്‍ സംക്രാന്തി, രമ്യ കൃഷ്ണന്‍, പ്രവീണ, തെസ്നി ഖാന്‍, വത്സലാ മേനോന്‍, ശരണ്യ തുടങ്ങിയവരാണ് സിനിമയിലെ മറ്റു താരങ്ങൾ.

ആകാശ് ഫിലിംസിന്റെ ബാനറിൽ നിർമ്മിക്കുന്ന ഈ ചിത്രത്തിന്റെ ഛായാഗ്രഹണം പ്രകാശ് കുട്ടി നിർവ്വഹിക്കുന്നു. ബി കെ ഹരിനാരായണന്റെ വരികൾക്ക് ബിജിബാൽ സംഗീതം പകരുന്നു. എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ: കാൽവിൻ, പ്രൊഡക്ഷൻ കൺട്രോളർ: ബാദുഷ, കല: ബോബൻ, മേക്കപ്പ്: റോഷൻ ജി, വസ്ത്രാലങ്കാരം: സമീറ സനീഷ്.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here