ഇന്ത്യയുടെ ചൊവ്വ പര്യവേഷണം; നിത്യമേനോന്റെ ബോളിവുഡ് അരങ്ങേറ്റ ചിത്രം ‘മിഷൻ മംഗലി’ന്റെ ട്രെയിലർ തരംഗമാവുന്നു

നിത്യമേനോൻ ബോളിവുഡിൽ അരങ്ങേറ്റം കുറിയ്ക്കുന്ന ‘മിഷൻ മംഗലി’ൻ്റെ ട്രെയിലർ തരംഗമാവുന്നു. ഇന്ത്യയുടെ ചൊവ്വ പര്യവേഷണത്തെപ്പറ്റി പറയുന്ന ചിത്രമാണ് മിഷൻ മംഗൽ.

അക്ഷയ് കുമാര്‍ നായകനായിട്ടെത്തുന്ന ചിത്രം ജഗന്‍ ശക്തിയാണ് സംവിധാനം ചെയ്യുന്നത്. തപ്‌സി പന്നു, വിദ്യ ബാലന്‍, സൊനാക്ഷി സിന്‍ഹ, തുടങ്ങി വമ്പന്‍ താരങ്ങളാണ് ചിത്രത്തില്‍ അണിനിരക്കുന്നത്. നിത്യ മേനോന്‍ അടക്കമുള്ളവര്‍ ശാസ്ത്രജ്ഞരുടെ വേഷത്തിലാണ് അഭിനയിക്കുന്നത്.

ഓഗസ്റ്റ് പതിനഞ്ചിന് സ്വാതന്ത്ര്യദിനത്തിലാണ് മിഷന്‍ മംഗല്‍ റിലീസിനെത്തുന്നത്.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top