Advertisement

ഒറ്റപ്പാലം നഗരസഭയിലെ മോഷണം; സിപിഐഎം കൗൺസിലർക്കെതിരെ കേസെടുത്ത എസ്‌ഐയെ സ്ഥലംമാറ്റി

July 20, 2019
Google News 0 minutes Read

ഒറ്റപ്പാലം നഗരസഭയിലെ മോഷണവുമായി ബന്ധപ്പെട്ട് സിപിഐഎം കൗൺസിലർക്കെതിരെ കേസെടുത്ത എസ്‌ഐക്ക് സ്ഥലം മാറ്റം. എസ് ഐ വിപിൻ കെ വേണുഗോപാലിനെയാണ് ജില്ലാ പൊലീസ് മേധാവി സ്ഥലം മാറ്റിയത്. ഇദ്ദേഹത്തോട് ജില്ലാ പൊലീസ് ആസ്ഥാനത്ത് റിപ്പോർട്ട് ചെയ്യാനാണ് നിർദേശിച്ചിരിക്കുന്നത്. നഗരസഭ കൗൺസിലർ ബി സുജാതക്കെതിരെ കഴിഞ്ഞ ദിവസമാണ് പൊലീസ് കേസെടുത്തത്. ഇതിന് പിന്നാലെ വന്ന സ്ഥലം മാറ്റ ഉത്തരവ് പ്രതികാര നടപടിയാണെന്നാണ് ആക്ഷേപം.

മോഷണ കേസിൽ പ്രതിയായതിന് പിന്നാലെ സുജതയെ പാർട്ടിയിൽ നിന്നും പുറത്താക്കിയിരുന്നു. ജൂൺ ഇരുപതിനായിരുന്നു ഒറ്റപ്പാലം നഗരസഭയിലെ സിപിഐഎം കൗൺസിലറും സ്ഥിരം സമിതി അധ്യക്ഷയുമായ ലതയുടെ ബാഗിൽനിന്നും 38000 രൂപ മോഷണം പോയത്. കേസ് അന്വേഷിച്ച ഒറ്റപ്പാലം പൊലീസ് നഗരസഭ സ്റ്റാൻഡിംഗ് കമ്മറ്റി ചെയർ പേഴ്‌സണായ സുജാതയാണ് പ്രതിയെന്ന് കണ്ടെത്തുകയായിരുന്നു. ഇതോടെ പൊലീസ് കേസ് രജിസ്റ്റർ ചെയ്തു.

വരോട് ലോക്കൽ കമ്മറ്റി അംഗമായ സുജാതയെ പാർട്ടിയിൽ നിന്നും പുറാത്തക്കണമെന്ന ലോക്കൽ കമ്മറ്റിയുടെ ശുപാർശ പാലക്കാട് ജില്ലാ കമ്മറ്റി അംഗീകരിക്കുകയും ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് പുറത്താക്കൽ നടപടി ഉണ്ടായത്. മാസങ്ങൾക്കുള്ളിൽ ഏതാണ്ട് ഒന്നര ലക്ഷം രൂപ നഗരസഭ ഓഫീസിൽവെച്ച് വിവിധ ആളുകൾക്ക് നഷ്ടപ്പെട്ടിരുന്നു.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here