Advertisement

പേരാമ്പ്രയിൽ ഇന്ന് ഹർത്താൽ

August 2, 2019
Google News 0 minutes Read
state wide hartal on july 30

പേരാമ്പ്ര കോൺഗ്രസ് കമ്മിറ്റി ഓഫീസിനെതിരെയുള്ള ആക്രമണത്തിൽ പ്രതിഷേധിച്ച് പേരാമ്പ്രയിൽ ഇന്ന് ഹർത്താൽ. വൈകീട്ട് ആറ് മണി വരെയാണ് ഹർത്താൽ.

ഉദ്ഘാടനം നടക്കാനിരുന്ന മണ്ഡലം കോൺഗ്രസ് കമ്മിറ്റി ഓഫീസാണ് അടിച്ച് തകർത്തത്. പേരാമ്പ്ര പ്രസിഡൻസി കോളേജ് റോഡിൽ നിർമാണം പൂർത്തിയായ ഓഫീസ് കെട്ടിടത്തിന് നേരെയാണ് അക്രമമുണ്ടായത്.ഓഫിസിന്റെ ഒന്നാം നിലയിലെ മുഴുവൻ ജനൽ ചില്ലുകളും ഗ്ലാസ് വാതിലും പൂർണമായി തകർത്ത നിലയിലാണ്. നിലത്ത് പതിച്ച ടൈലുകളും നശിപ്പിച്ചിട്ടുണ്ട്.രാത്രിയാണ് സംഭവം നടന്നതെന്ന് സംശയിക്കുന്നത്.

സംഭവത്തിന് പിന്നിൽ എസ്.ഡി.പി.ഐയാണെന്ന് കോൺഗ്രസ് ആരോപിച്ചു. പേരാമ്പ്ര പോലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here