എസ്എഫ്‌ഐയെ എതിര്‍ക്കുന്നവര്‍ക്ക് കേളേജുകളില്‍ പഠിക്കാന്‍ പറ്റാത്ത സാഹചര്യമാണ് ഉള്ളതെന്ന് ജുഡീഷ്യല്‍ കമ്മീഷന്‍

എസ്എഫ്‌ഐയെ എതിര്‍ക്കുന്നവര്‍ക്ക് പഠിക്കാന്‍ പറ്റാത്ത സാഹചര്യമാണ് മിക്ക കോളേജുകളിലും ഉള്ളതെന്ന് സ്വതന്ത്ര ജുഡീഷ്യല്‍ കമ്മീഷന്‍. തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളേജില്‍ തങ്ങളെ എതിര്‍ക്കുന്ന അധ്യാപകരെ കുടുക്കുന്നതിനായി നേതാക്കള്‍ പെ ണ്‍കുട്ടികളില്‍ നിന്നും പീഡന പരാതികള്‍ എഴുതി വാങ്ങിയതായ കാര്യം ശ്രദ്ധയില്‍ പെട്ടതായും കമ്മീഷന്‍ കുറ്റപ്പെടുത്തി.

തിരുവനന്തപുരത്തും എറണാകുളത്തും കോഴിക്കോടും നടന്ന സിറ്റിങില്‍ എസ്എഫ്‌ഐക്കെതിരെ വ്യാപക പരാതികളാണ് ലഭിക്കുന്നത് എന്നായിരുന്നു ജസ്റ്റിസ് പികെ ഷംസുദ്ദീന്‍ ചെയര്‍മാന്‍ ആയ സ്വാതന്ത്ര അന്വേഷണ കമ്മീഷന്‍ വ്യകതമാക്കിയത്.

അധ്യാപക സംഘടനകളാണ് പലപ്പോഴും എസ്എഫ്‌ഐ സഹായിക്കുന്നത്. എസ്എഫ് ഐക്കെതിരെ നടപടി എടുക്കുന്ന അധ്യാപകര്‍ക്ക് മാനസികവും ശാരീരികവുമായ പീഡനങ്ങള്‍ ഏറ്റു വാങേണ്ടി വരുന്ന സ്ഥിതിയാണ് നിലവില്‍ ഉള്ളതെന്നും കമ്മിഷന്‍ ആരോപിച്ചു. ചില കോളേജുകളില്‍ നിന്ന് എബിവിപിക്കെതിരെയും പരാതി ലഭിച്ചതായി കമ്മീഷന്‍ ചൂണ്ടികാട്ടി.

കോളേജുകള്‍ കൊടി മരങ്ങളും സ്തൂപങ്ങളും സ്ഥാപിക്കുന്നത് നിര്‍ത്തലാക്കണമെന്നും കമ്മീഷന്‍ ആവശ്യപ്പെട്ടു. തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളേജില്‍ വിദ്യാര്‍ത്ഥി ആത്മഹത്യ ചെയ്യാന്‍ ശ്രമിച്ച സംഭവത്തെ തുടര്‍ന്നാണ് കോളേജുകളില്‍ നടക്കുന്ന മനുഷ്യാവകാശ ലംഘനങ്ങളെ കുറിച്ച് അന്വേഷിക്കാനായി സ്വതന്ത്ര ജുഡീഷ്യല്‍ കമ്മീഷന്‍ രൂപീകരിച്ചത്. തെളിവെടുപ്പ് പൂര്‍ത്തിയക്കിയ ശേഷം ഈ മാസം 31 ന് റിപ്പോര്‍ട്ട് മുഖ്യമന്ത്രിക്കും ഗവര്‍ണര്‍ക്കും സമര്‍പ്പിക്കും എന്നും കമ്മീഷന്‍ വ്യകതമാക്കി.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top