സ്വർണവില സർവകാല റെക്കോർഡിൽ; പവന് 27,400 രൂപയിലെത്തി

സർവകാല റെക്കോർഡുമായി സ്വർണവില കുതിക്കുന്നു. പവന് 27,400 രൂപയാണ് ഇന്നത്തെ സ്വർണവില. ഗ്രാമിന് 3425 രൂപയാണ് വില. ചരിത്രത്തിലെ ഏറ്റവും ഉയർന്ന വിലയാണിത്. ഇന്നലെ പവന് 27,200 രൂപയായിരുന്നു. കഴിഞ്ഞ എഴ് ദിവസത്തിനിടെ 1720 രൂപയാണ് ഒരു പവൻ സ്വർണത്തിന് കൂടിയത്. ജൂലായ് 1 ന് 24,920 രൂപയായിരുന്നു ഒരു പവൻ സ്വർണത്തിന്റെ വില. ജൂലായ് 19 ന് 26,120 ലെത്തിയ സ്വർണവില പിന്നീട് 25,000 ത്തിലേക്ക് താഴുകയായിരുന്നു.

Read Also; ബജറ്റ് 2019; സ്വർണ്ണം, പെട്രോൾ വില കൂടും

ഓഗസ്റ്റ് ഒന്നു മുതൽ സ്വർണവിലയിൽ തുടർച്ചയായ വർധനവാണ് രേഖപ്പെടുത്തിയത്. ഓഗസ്റ്റ് 2 ന് 26,040 ആയിരുന്ന സ്വർണവില ആറു ദിവസത്തിനിടെയാണ് 27,400 ൽ എത്തിനിൽക്കുന്നത്. ആഗോള വിപണിയിലെ വ്യതിയാനമാണ് ആഭ്യന്തര വിപണിയിലും പ്രതിഫലിക്കുന്നത്. കഴിഞ്ഞ ബജറ്റിൽ സ്വർണത്തിന്റെ കസ്റ്റംസ് തീരുവ ഉയർത്തിയതും രാജ്യത്ത് സ്വർണവില കൂടാൻ കാരണമായതായി.


‘24’ ഇപ്പോള്‍ ടെലിഗ്രാമിലും ലഭ്യമാണ്
വാര്‍ത്തകള്‍ക്കും പുതിയ അപ്‌ഡേറ്റുകള്‍ക്കുമായി ‘ടെലിഗ്രാം ചാനല്‍’ സബ്‌സ്‌ക്രൈബ് ചെയ്യുക.
Join us on Telegram
Top