കടപുഴകി വീണ മരങ്ങൾക്കിടയിൽ പൊലീസ് ഉദ്യോഗസ്ഥയുടെ രക്ഷാപ്രവർത്തനം; വൈറലായി ചിത്രങ്ങൾ

കടപുഴകി വീണ മരങ്ങൾക്കിടയിലൂടെ ചാടിയിറങ്ങി രക്ഷാപ്രവർത്തനത്തിലേർപ്പെടുന്ന വനിതാ പൊലീസ് ഉദ്യോഗസ്ഥയുടെ ചിത്രങ്ങൾ വൈറൽ. ബുലന്ദ്ഷഹർ കോർട്ട് വാലി നഗർ ഇൻസ്പെക്ടറായ അരുണറായിയുടെ ചിത്രങ്ങളാണ് സോഷ്യൽ മീഡിയയിൽ ശ്രദ്ധേയമാകുന്നത്.

ഉത്തർപ്രദേശിലെ ഥാനയിൽ നിന്നുള്ളതാണ് ദൃശ്യങ്ങൾ. ഉത്തർപ്രദേശ് പൊലീസിന്റെ ഫേസ്ബുക്ക് പേജിലാണ് ചിത്രങ്ങൾ വന്നത്. കനത്ത മഴയിൽ റോഡിന് കുറുകെ വീണ മരങ്ങളുടെ ഇടയിലൂടെ ചാടിയിറങ്ങുന്നതും വാഹനങ്ങൾ തള്ളി നീക്കുന്നതുമാണ് ചിത്രത്തിലുള്ളത്.

മരങ്ങൾക്കിടയിൽ കുടുങ്ങിയ റിക്ഷകളിലെ യാത്രക്കാരെയും പൊലീസ് സംഘം നാട്ടുകാരുടെ സഹായത്തിൽ രക്ഷപ്പെടുത്തി. പിടികിട്ടാപ്പുള്ളി ലിസ്റ്റിൽപ്പെട്ട ഗുണ്ടയെ പിന്തുടർന്ന് പിടിച്ച് നേരത്തെയും അരുണ റായി വാർത്തകളിൽ ഇടം നേടിയിരുന്നു. തോക്കും കൂളിംഗ് ഗ്ലാസും ധരിച്ചുള്ള ഇവരുടെ ചിത്രങ്ങളും വൈറലായിരുന്നു. ലേഡി സിങ്കമെന്നാണ് അരുണയെ സോഷ്യൽ മീഡിയ വിശേഷിപ്പിക്കുന്നത്.നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ
നിങ്ങളുടെ Facebook Messenger ൽ
Free Subscribe to Messenger Alerts
Top
More