Advertisement

കശ്മീരിലേത് ചരിത്രപരമായ തീരുമാനം; പുനഃക്രമീകരണം ആലോചിച്ചെടുത്ത തീരുമാനമെന്ന് പ്രധാനമന്ത്രി

August 8, 2019
Google News 0 minutes Read

കശ്മീരിനുണ്ടായിരുന്ന പ്രത്യേക പദവി റദ്ദാക്കിയ കേന്ദ്രസർക്കാർ തീരുമാനത്തിൽ വിശദീകരണവുമായി പ്രധാനമന്ത്രി നരേന്ദ്രമോദി. പുനഃക്രമീകരണം ആലോചിച്ചെടുത്ത തീരുമാനമാണെന്ന് പ്രധാനമന്ത്രി പറഞ്ഞു. ജമ്മു കശ്മീരിൽ നടപ്പാക്കിയത് ചരിത്രപരമായ തീരുമാനമാണ്. അനുച്ഛേദം 370 റദ്ദാക്കിയതോടെ കശ്മീരിന്റെ ഭാവി ഇനി ശാന്തമായിരിക്കും. ജമ്മു കശ്മീരിൽ അടിസ്ഥാന വികസനം അതിവേഗം നടപ്പാക്കുമെന്നും പ്രധാനമന്ത്രി പറഞ്ഞു. രാജ്യത്തെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി.

കശ്മീരിൽ 42000 പേർക്ക് ഇതുവരെ ജീവൻ നഷ്ടമായത്. സവിശേഷാധികാരം പാക്കിസ്ഥാൻ ആയുധമാക്കി. കശ്മീർ ജനതയുടെ വിദ്യാഭ്യാസ സംവരണ അവകാശങ്ങൾ റദ്ദാക്കപ്പെട്ടു. അനുച്ഛേദം 370 തീവ്രവാദത്തിനും അഴിമതിക്കും കാരണമായി. ഭീകരവാദത്തിൽ നിന്നും ജമ്മു കശ്മീരിനെ മുക്തമാക്കും. വികസനത്തിന്റെ പുതിയ പാതയിലേക്ക് ജമ്മു കശ്മീരിനെ കൊണ്ടുവരുമെന്നും പ്രധാനമന്ത്രി പറഞ്ഞു.

കടലാസിൽ ഒതുങ്ങിയ പദ്ധതികൾ നടപ്പാക്കുമെന്നു പറഞ്ഞ പ്രധാനമന്ത്രി യുവാക്കൾക്ക് ഇനി കൂടുതൽ തൊഴിലവസരങ്ങൾ ഉണ്ടാകുമെന്നും പറഞ്ഞു. യുവാക്കൾ വികസനത്തിനായി രംഗത്തു വരണം. വിഭജനത്തിന് ശേഷം കശ്മീരിൽ എത്തിയവർക്ക് നീതി ഉറപ്പാക്കും. സ്ത്രീകളുടെ അവകാശങ്ങൾ സംരക്ഷിക്കപ്പെടുമെന്നും പ്രധാനമന്ത്രി പറഞ്ഞു. പുതിയ തീരുമാനത്തിലൂടെ ഗ്രാമപഞ്ചായത്തുകൾ ഫലപ്രദമാകും. ജമ്മു കശ്മീരിൽ ഉടൻ തെരഞ്ഞെടുപ്പ് നടത്തുമെന്നും മോദി വ്യക്തമാക്കി.പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് രാത്രി 8 മണിക്ക് രാജ്യത്തെ അഭിസംബോധന ചെയ്യുമെന്ന് നേരത്തേ അറിയിപ്പുണ്ടായിരുന്നു.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here