18 റൺസ് വഴങ്ങി ഏഴു വിക്കറ്റുകൾ; ടി-20 ക്രിക്കറ്റിൽ പുതിയ റെക്കോർഡ്

ടി-20 മത്സരങ്ങളിലെ ഏറ്റവും മികച്ച ബൗളിംഗ് പ്രകടനവുമായി ദക്ഷിണാഫ്രിക്കൻ താരം. 18 റൺസ് വഴങ്ങി ഏഴു വിക്കറ്റ് നേടിയ കോളിൻ അക്കർമാനാണ് പുതിയ റെക്കോർഡിട്ടത്. ഇംഗ്ലണ്ടിലെ ആഭ്യന്തര ടി-20 ലീഗായ വിറ്റാലിറ്റി ടി-20 ബ്ലാസ്റ്റിലായിരുന്നു അക്കർമാൻ്റെ പ്രകടനം.

ലെയ്‌സെസ്റ്റര്‍ഷൈറിൻ്റെ ക്യാപ്റ്റനയ അക്കർമാൻ വാര്‍വിക്ക്‌ഷൈറിനെതിനേ നടത്തിയ പ്രകടനത്തോടെയാണ് റെക്കോർഡ് ബുക്കിൽ ഇടം പിടിച്ചത്. നാലോവറുകൾ പന്തെറിഞ്ഞ അക്കർമാൻ 18 റൺസ് മാത്രം വഴങ്ങി 7 വിക്കറ്റുകൾ വീഴ്ത്തി. പാർട്ട് ടൈം ഓഫ് ബ്രേക്ക് ബൗളറായ അക്കർമാൻ്റെ റെക്കോർഡ് പ്രകടനത്തിനു മുന്നിൽ തകർന്നടിഞ്ഞ വാര്‍വിക്ക്‌ഷൈർ ലെയ്‌സെസ്റ്റര്‍ഷൈറിൻ്റെ 189നെതിരെ 134ന് ഓൾ ഔട്ടാവുകയായിരുന്നു. ലെയ്‌സെസ്റ്റര്‍ഷൈറിന് 55 റൺസിൻ്റെ കൂറ്റൻ ജയം.

ഒരു മാച്ചില്‍ നിന്നും 6 വിക്കറ്റ് നേടിയ മലേഷ്യന്‍ താരം അരുള്‍ സുപ്പയ്യയുടെ പേരിലായിരുന്നു മുമ്പ് ഈ റെക്കോര്‍ഡ്. 2011 ലാണ് സുപ്പയ്യ ഈ നേട്ടം കൈവരിച്ചത്.‘24’ ഇപ്പോള്‍ ടെലിഗ്രാമിലും ലഭ്യമാണ്
വാര്‍ത്തകള്‍ക്കും പുതിയ അപ്‌ഡേറ്റുകള്‍ക്കുമായി ‘ടെലിഗ്രാം ചാനല്‍’ സബ്‌സ്‌ക്രൈബ് ചെയ്യുക.
Join us on Telegram
Top
More